തൊടുപുഴ: നഗരസഭ കൗണ്‍സിലറുടെ സമരം ഫലം കണ്ടു. നഗരത്തിലെ പ്രധാന ഭാഗങ്ങളിലെ തെളിയാതെ കിടന്ന വഴിവിളക്കുകള്‍ മാറ്റി സ്ഥാപിച്ചു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കാനിരിക്കെയാണ് അടിയന്തിരമായി ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് ലൈറ്റുകള്‍ പുനസ്ഥാപിച്ചത്. 25 ഓളം എല്‍ഇഡി ബള്‍ബുകളാണ് സ്ഥാപിച്ചത്.
നിരവധി തവണ ഈ ആവശ്യവുമായി ബന്ധപ്പെട്ട് അമ്പലം വാര്‍ഡ് കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍ നഗരസഭയില്‍ പരാതി പറഞ്ഞിരുന്നു. കൗണ്‍സിലില്‍ ഉള്‍പ്പെടെ കാര്യം അവതരിപ്പിച്ചിട്ടും രക്ഷയില്ലാതെ വന്നതോടെ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ പ്‌ളക്കാഡുമായെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയത്.
അതേ സമയം കോണ്‍ട്രാക്ടറുടെ സഹകരണ കുറവ് മൂലം ടാര്‍ ചെയ്യാതെ ഒഴിച്ചിട്ടിരിക്കുന്ന അമ്പലം പഴയ റോഡിന്റെ ടാറിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് നഗരസഭ ഉറപ്പ് നല്‍കിയതായി കൗണ്‍സിലര്‍ പറഞ്ഞു.
















