തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ 20 മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.പി. എ. മുഹമ്മദ് അഷ്‌റഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓരോ മാസവും പെന്‍ഷനുവേണ്ടി സര്‍ക്കാര്‍ നല്‍കുന്ന തുക ബജറ്റ് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിയൂ.
പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുക, പെന്‍ഷന്‍ എല്ലാ മാസവും ആദ്യ പ്രവര്‍ത്തി ദിവസം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൊണ്ടാണ് 20 മുതല്‍ സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല സത്യാഗ്രഹം സമരം ആരംഭിക്കും. പ്രസിഡന്റ് കെ. ജോണ്‍, ട്രഷറര്‍ എ. സെയ്‌നുലാബ്ദീന്‍, വൈസ് പ്രസിഡന്റ് വഞ്ചിയൂര്‍ ഗോപാലകൃഷ്ണന്‍നായര്‍, സെക്രട്ടറിമാരായ എം. നടരാജനാശാരി, കെ. സതീശന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















