കുമളി: വീടിന് സമീപം സൂക്ഷിച്ചിരുന്ന പാചക ഗ്യാസ് സിലണ്ടറിന് തീപിടിച്ചു. വീട്ടുടമയ്‌ക്ക് പൊള്ളലേറ്റു. ഒഴുവായത് വന്‍ ദുരന്തം. ഇന്നലെ രാവിലെയാണ് സംഭവം. ആനവിലാസം വളളിയാംതടം സജിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സിലണ്ടറിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് വീട്ടുടമ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടയാലാണ് സജിയുടെ കാലിനും കൈയ്‌ക്കും പൊള്ളലേറ്റത്. സമീപത്ത് വച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ പെട്രോള്‍ ടാങ്കിലേക്ക് തീപടര്‍ന്ന് സ്‌കൂട്ടര്‍ പൊട്ടിതെറിച്ചു. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു.
സ്‌കൂട്ടര്‍ പൊട്ടിതെറിച്ചതിനെ തുടര്‍ന്ന് സമീപത്ത് കിടന്നിരുന്ന കാറിന്റെ ഡോറിലേക്ക് തീപടര്‍ന്ന് ഒരുഭാഗം പൂണ്ണാമായും ഉരുകിതീര്‍ന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിനും കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കാറിലേക്ക് തീ പടരുന്നത് കണ്ട സജി കാറ് ന്യൂട്ടറിലാക്കി തള്ളിനീക്കിയത് കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലും സമീപത്ത് ഉണ്ടായിരുന്ന കെഎസ്ഇബിയിലെ ഒരു ഉദ്യോഗസ്ഥന്‍ വൈദ്യുതി വിച്ഛേദിച്ചതും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. കട്ടപ്പനയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ലക്ഷങ്ങളുടെ നാശ നഷ്ടം ഉള്ളതായി കണക്കാക്കുന്നു.
















