തിരുവനന്തപുരം: വിവേകാനന്ദ കള്‍ച്ചറല്‍ സെന്ററും വേദഭാരതിയും സംയുക്തമായി ശങ്കരഭാഷ്യത്തെ ആസ്പദമാക്കി വേദാന്ത പ്രബോധനം പ്രഭാഷണം സംഘടിപ്പിച്ചു. വിവേകാനന്ദ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സ്വാമി പരമാനന്ദ ഭാരതിയായിരുന്നു പ്രഭാഷകന്‍. ആദി ശങ്കരാചാര്യര്‍ ജഗത്ത് മിഥ്യയെന്ന് എവിടെയും പറയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രഹ്മം സത്യമാണെന്നും ജഗത്ത് അസത്യമാണെന്നുമാണ് ആദി ശങ്കരാചാര്യര്‍ പറഞ്ഞത്. സത്യം എന്നു പറഞ്ഞാല്‍ മാറാത്തതും അസത്യമെന്നു പറഞ്ഞാല്‍ മാറിക്കൊണ്ടിരിക്കുന്നതുമാണ്. ജഗത്ത് ബ്രഹ്മം തന്നെയാണ്. എന്നാല്‍ അജ്ഞാനികള്‍ ജഗത്തിനെ ബ്രഹ്മത്തില്‍ നിന്ന് വേര്‍തിരിച്ചാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
















