തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ തകര്‍ക്കണമെന്ന് പ്രസംഗിച്ചു നടക്കുന്നവര്‍ ക്ഷേത്രവിശ്വാസങ്ങളിലേക്ക് മടങ്ങുന്നത് സ്വാഗതാര്‍ഹമാണെന്ന് ബിജെപി വക്താവ് എം.എസ്. കുമാര്‍. ശ്രീക്ണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നടന്നു വരുന്ന മഹാരുദ്രയജ്ഞം അലങ്കോലപ്പെടുത്താന്‍ ഡിവൈഎഫ്‌ഐ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ക്ഷേത്ര സംരക്ഷണ സമിതി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രോത്സവങ്ങളില്‍ കടന്നുകയറി കൊടികെട്ടി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന സിപിഎം ഗുണ്ടകള്‍ ഹിന്ദുവിശ്വാസങ്ങളെയും ക്ഷേത്രങ്ങളെയും അപമാനിക്കുകയാണ്. ഇക്കൂട്ടര്‍ക്ക് പള്ളിപ്പെരുനാളില്‍ കൊടി കെട്ടാന്‍ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഹിന്ദു ക്ഷേത്രേങ്ങളോടും വിശ്വാസങ്ങളോടും സിപിഎം കാട്ടുന്ന അസഹിഷ്ണുതയ്‌ക്ക് ഭക്തര്‍ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീകണ്‌ഠേശ്വരത്ത് നടന്ന പ്രതിഷേധയോഗത്തില്‍ ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി വി.ജി. ഷാജു, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, കൗണ്‍സിലര്‍ സുരേഷ്‌കുമാര്‍, മുന്‍ കൗണ്‍സിലര്‍ പി. രാജേന്ദ്രന്‍നായര്‍, സേവാസമിതി ജില്ലാ സെക്രട്ടറി കെ. മോഹനന്‍, രാധാകൃഷ്ണന്‍ കെ.എസ്, ജയപ്രകാശ് കെ.ജെ, ശരത് തുടങ്ങിയവര്‍ പങ്കെടുത്തു.
















