Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചക്കുവള്ളിയില്‍ വിജയിച്ചത് സഹനസമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 04:38 pm IST
in Kollam

കുന്നത്തൂര്‍: 37 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 30 നാള്‍ നടന്ന സത്യാഗ്രഹ സമരത്തിനും ഒടുവില്‍ ശുഭസമാപ്തി. കേസ് ആരംഭിച്ച നാള്‍ മുതല്‍ക്ക് തന്നെ എല്ലാ കോടതിവിധികളും ദേവസ്വംബോര്‍ഡിന് അനുകൂലമായിരുന്നു. ഒടുവില്‍ ഹൈക്കോടതി വരെ കയ്യേറ്റക്കാരുടെ ആവശ്യങ്ങള്‍ തള്ളി.

കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടെങ്കിലും റവന്യൂ, പോലീസ് അധികൃതരെ ഭീഷണിപ്പെടുത്തി സിപിഎമ്മും സോമപ്രസാദ് എംപിയും അതിനും തടയിട്ടു. അതോടെയാണ് പ്രത്യക്ഷസമരപരിപാടികളുമായി വിവിധ ഹൈന്ദവസംഘടനകള്‍ രംഗത്തിറങ്ങുന്നത്. ഹൈക്കോടതി കൈയ്യേറ്റം ഒഴിയാന്‍ അനുവദിച്ച 30 ദിവസം വരെ സമാധാനപാതയില്‍ സംഘടനകള്‍ സമരം നടത്തി. അതിനിടയില്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച സിപിഎം കൈയ്യേറ്റഭൂമി ഒഴിപ്പിക്കല്‍ തടയാന്‍ ഭരണപരമായി വലിയ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി. ദേവസ്വംമന്ത്രിയുടെ വരെ ഇടപെടലുണ്ടായി. ഹൈന്ദവസമരം അക്രമാസക്തമാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എസ്ഡിപിഐയുടെ കൂടെ ചേര്‍ന്ന് സിപിഎം ശ്രമം നടത്തി. സമരക്കാര്‍ സംയമനം പാലിച്ചതിനാല്‍ ആ ഗൂഡലക്ഷ്യവും നടന്നില്ല. 33 കൈയ്യേറ്റക്കാരില്‍ 24 പേര്‍ സുപ്രീംകോടതിയെ ഹൈക്കോടതിവിധി റദ്ദാക്കാനും പുനരധിവാസത്തിനുമായി സമീപിച്ചു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും തള്ളിയ കോടതി ബാധ്യതകള്‍ തീര്‍ത്ത് ആറ് മാസത്തിനകം ഒഴിഞ്ഞു പോകാന്‍ ഉത്തരവ് നല്‍കി. രണ്ടാഴ്‌ച്ചക്കകം സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. ഇന്നലെ രാവിലെ തന്നെ ഭക്തജനസംഗമത്തിനായി ആയിരത്തോളം പേരാണ് എത്തിയത്. ക്ഷേത്രഭൂമിയിലെ കൈയ്യേറ്റമൊഴിപ്പിച്ച് ഭൂമി തിരിച്ച് പിടിക്കാനായിരുന്നു ഭക്തജന സംഗമം നടന്നതെങ്കിലും സുപ്രീം കോടതിവിധിയെ മാനിച്ച് അതിന് മുതിര്‍ന്നില്ല. ആദ്യം ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന്റെയും പിന്നീട് എസ്പി സുരേന്ദ്രന്റെയും നേതൃത്വത്തില്‍ ഇരു കൂട്ടരുമായി ചര്‍ച്ച നടന്നെങ്കിലും അനുരഞ്ജനത്തിലെത്തിയില്ല. തുടര്‍ന്നാണ് കളക്ടര്‍ ടി.മിത്ര നേരിട്ട് ചര്‍ച്ചക്കെത്തുന്നത്. ഒരു മണിക്കൂറോളം നടന്ന ചര്‍ച്ചക്കിടയില്‍ നിന്ന് ഇടയ്‌ക്ക് ഹൈന്ദവ നേതാക്കള്‍ ഇറങ്ങി പോവുകയുമുണ്ടായി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കക്ഷി ചേരാത്തവരുടെ 9 കടകള്‍ 15ന് പൊളിച്ചു മാറ്റാന്‍ തീരുമാനമായി. ഈ കടകള്‍ വൈകിട്ട് തഹസീല്‍ദാരുടെ നേതൃത്വത്തില്‍ നമ്പരിട്ടു മാറ്റി. കട ഒഴിയാന്‍ കൂടുതല്‍ സമയം ലഭിച്ചവര്‍ ഇന്നലെ മുതല്‍ കച്ചവടം ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും ഹൈന്ദവസംഘടനാ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കളക്ടര്‍ അനുമതി നല്‍കിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

പുതിയ വാര്‍ത്തകള്‍

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.