മാനന്തവാടി: നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ “വിഷ രഹിത വിഷു ” പദ്ധതിയുടെയും കൃഷി വകുപ്പിന്റെ കലാലയ പച്ചക്കറി കൃഷി പദ്ധതിയുടെയും ഹരിത കേരള മിഷന്റെയും ഭാഗമായി വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീം നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ശ്രീ.ഒ.ആർ കേളു എം.എൽ.എ നിർവ്വഹിച്ചു.വിദ്യാലയങ്ങളിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷിക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്കുമെന്ന് അദ്ദേഹം പറഞ്ഞു. വെണ്ട ,വഴുതന, തക്കാളി, പയർ, പച്ചമുളക്, മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പ്രിൻസിപ്പാൾ ഡോ.കെ.സജിത് പ്രോഗ്രാം ഓഫീസർ ആബിദ് തറവട്ടത്തിൽ നിന്ന് ആദ്യ വില്പന സ്വീകരിച്ചു. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്ത ഹരിത പച്ചക്കറി തോട്ടത്തിന് ,’ വയനാട് ജില്ലയിലെ പൊതു സ്ഥാപനങ്ങളിലെ മികച്ച ജൈവ പച്ചക്കറി തോട്ടത്തിനുള്ള കൃഷി വകുപ്പിന്റെ പുരസ്കാരവും ലഭിച്ചിരുന്നു.പ്രോഗ്രാം ഓഫീസർ ആബിദ് തറവട്ടത്ത്, വി.കൃഷ്ണപ്രസാദ്, വളണ്ടിയർ സെക്രട്ടറിമാരായ മുഹമ്മദ് അസ്ലം പി.പി, അബ്ദുൽ വാസിഹ് കെ.എ, റിനീഷ് സി തുടങ്ങിയവർ കൃഷിക്ക് നേതൃത്വം നല്കി വരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: