തിരുവനന്തപുരം: നേമത്ത് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന് സ്വാഗതം ആശംസിച്ച് സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ സിപിഎം ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു.
ഇന്ന് വൈകുന്നേരം കൈമനം വിനായക ആഡിറ്റോറിയത്തില്‍ നടക്കുന്ന ബിജെപി ബൂത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തുന്ന വെങ്കയ്യ നായിഡുവിന് സ്വാഗതം ആശംസിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഫഌക്‌സ് ബോര്‍ഡുകള്‍ വച്ചിരുന്നു. രാത്രി 9.30 മണിയോടെ സംഘം ചേര്‍ന്നെത്തിയ സിപിഎം ഗുണ്ടകള്‍ പോലീസ് നോക്കി നില്‍കെ അക്രമം അഴിച്ചുവിടുകയായിരുന്നു. കൊടിതോരണങ്ങളും നശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ രൂക്ഷമായ കല്ലേറ് നടത്തി. ഒ.രാജഗോപാല്‍ ജയിച്ചതുമുതല്‍ നേമം മണ്ഡലത്തില്‍ ക്രമസമാധാനം തകര്‍ക്കാനായി സിപിഎം നടത്തുന്ന അക്രമത്തിന്റെ ഭാഗമാണിതെന്നും പോലീസ് നടപടി യെടുത്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേമം നിയോജക മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍ പറഞ്ഞു.
















