പോത്തന്‍കോട്: തോന്നയ്‌ക്കല്‍ സാംസ്‌കാരികസമിതി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. മേയര്‍ വി.കെ.പ്രശാന്ത് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എം.എം.യൂസഫ് അധ്യക്ഷനായി. ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം നിര്‍വഹിച്ചു. ജി.സതീശന്‍നായര്‍, യാസിര്‍, ജി.രാജന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പതിനൊന്ന് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. കേരള ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്ന മേള നാളെ സമാപിക്കും.
















