പടിഞ്ഞാറത്തറ ബാണാസുര ഡാം റിസര്‍വ്വോയറില്‍ നിന്നും സോളാര്‍ വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പ്രവൃത്തികള്‍ ദ്രുതഗതിയില്‍. 2017 മാര്‍ച്ചില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പ്രതിവര്‍ഷം ആറുലക്ഷം യൂണിറ്റ് സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് കെഎസ്ഇബി നീക്കം. 9.25 കോടി രൂപയാണ് ഇതിനായി . വകയിരുത്തിയിരിക്കുന്നത്.
പ്രതിവര്‍ഷം ആറ് ലക്ഷം യൂണിറ്റ് വൈദ്യുതി സൗരോര്‍ജത്തിലൂടെ ഉല്പാദിപ്പിക്കാന് കഴിയുന്ന പദ്ധതിക്കായി പാനലുകള്‍ ഡാം റിസര്വ്വൊയറിലെ മഞ്ഞൂറയിലാണ് ഒരുക്കുന്നത്. ഡാമിലെ വെള്ളം ഉയരുകയും താഴുകയും ചെയ്യുന്നതിനനുസരിച്ച് ഉയരാനും താഴാനും കഴിവുള്ള വായു നിറച്ച കോണ്‍ക്രീറ്റ് ബേസ്മെന്റുകളാണ് സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കാനായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 18 ബേസ്മെന്റുകളാണ് നിര്‍മിക്കേണ്ടത്. ഇവയുടെ നിര്‍മാണമാണ് ഇപ്പോള്‍ ത്വരിതഗതിയില്‍ നടന്നു വരുന്നത്.
2017 മാര്‍ച്ചോടെ പണി പൂര്‍ത്തിയാക്കി പദ്ധതി കമ്മീഷന് ചെയ്യാനാണ് കെഎസ്ഇബി. ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് 9.25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണ ചുമതല വഹിക്കുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ലോകത്തിലെ ആദ്യത്തെ മണ്ണെണയായി ഖ്യാതി നേടിയ പടിഞ്ഞാറത്തറ ബാണാസുര ഡാം ഇന്ത്യയിലെ ആദ്യത്തെ വെള്ളത്തിലുടെ ഒഴുകുന്ന സൗരോര്‍ജ്ജ ഉല്‍പാദനകേന്ദ്രമായും അറിയപ്പെടും.
മഴക്കുറവ് മൂലം സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളിലെ ഊര്ജോല്പാദനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സോളാര്‍ വൈദ്യുതി ഉല്പാദനമേഖലയില് കെഎസ്ഇബി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബാണാസുര ഡാം റിസര്‍വ്വോയറില്‍ കഴിഞ്ഞ വര്‍ഷം സോളാര്‍ വൈദ്യുതി ഉല്പാദനം പരീക്ഷിച്ചത്. കെഎസ്ഇബി പരീക്ഷണത്തിനായി 15 ലക്ഷം രൂപയായിരുന്നു നല്‍കിയത്. പ്രതിവര്‍ഷം 15000 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പാനലുകള്‍ 110 സ്ക്വയര്‍ പ്രദേശത്ത് സ്ഥാപിച്ച ്വെള്ളത്തിലൂടെ വൈദ്യുതി കരയിലെത്തിച്ച് ഗ്രിഡ് ചെയ്തു വിജയം വരിച്ചതോടെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.
വെള്ളത്തിന് മുകളില്‍ ഉയര്ന്നുനില്ക്കുന്ന പ്ലാറ്റ്ഫോമുകളിലാണ് സൗരോര്ജ്ജപാനലുകള് സ്ഥാപിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം നടത്തിയത്. 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് കമ്മന സ്വദേശികളായ അജയ് തോമസും വി.എം. സുധിനും നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് കഴിഞ്ഞ ജനുവരിയില്‍ മുന്‍വൈദ്യുതി മന്ത്രി ആര്യാടന്‍മുഹമ്മദ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: