രക്തം മാറ്റി നല്‍കേണ്ടി വരുന്ന രോഗികള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന ചെറിയ വ്യായാമത്തിലൂടെ പരിഹാരമുണ്ടാക്കാനാകുമെന്ന് പഠനം. അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ മാസികയില്‍ പ്രസിദ്ധികരിച്ചിട്ടുളള പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 296 വൃക്കരോഗികളില്‍ നടത്തിയ പഠനമാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുളളത്.
മിതമായ വേഗത്തില്‍ കേവലം ഇരുപത് മിനിറ്റ് നടക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍. ഒന്നിടവിട്ട ദിവസം ഇങ്ങനെ തുടര്‍ച്ചയായി ആറ് മാസം ചെയ്ത ശേഷം ക്രമേണ തീവ്രത വര്‍ദ്ധിപ്പിക്കാനാകും. അഞ്ച് മിനിറ്റ് ഇരിക്കുകയും എഴുന്നേല്ക്കുകയും ചെയ്യുന്നതിലൂടെയും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനാകും. വൃക്കരോഗങ്ങള്‍ക്ക് പ്രധാന കാരണം ശരീരത്തിന്റെ നിശ്ചേഷ്ടാവസ്ഥയാണെന്നും ഗവേഷകനായ സൊക്കാലി പറയുന്നു.
ഡയാലിസിസ് ചെയ്ത് കൊണ്ടിരുന്ന രോഗികളില്‍ വ്യായാമം മൂലം ഉണ്ടായ മാറ്റം പരീക്ഷണ ശാലയില്‍ കൃത്യമായി രേഖപ്പെടുത്താനായി. ഡയാലിസിസ് രോഗികളില്‍ വളരെ ലളിതമായ വ്യായാമം മാത്രം ചെയാത്ല് തന്നെ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനാകുമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: