സൗത്ത് ഏഷ്യയിലെ ദാരിദ്രത്തിന്റെയും അരാജകത്വത്തിന്റെയും പര്യായ പദമാണ് ഫിലിപ്പൈൻസ് എന്ന ദ്വീപ്. അമേരിക്കൻ സാമ്രാജ്യത്തിന്റെ കരങ്ങളിൽ നീണ്ട വർഷക്കാലം ഈ രാജ്യത്തിന് ഒതുങ്ങേണ്ടി വന്നു. ഒരു പക്ഷേ അതു തന്നെയാവാം ഫിലിപ്പിനോകളുടെ ജീവിതത്തിലും സംസ്കാരിക ശൈലിയിലും അമേരിക്കൻ കടന്നുകയറ്റത്തെ ധാരളമായി കാണാൻ സാധിക്കുന്നത്. രാജ്യത്തെ 80.52 ശതമാനം ജനങ്ങളും കത്തോലിക്ക മത വിശ്വാസികളാണ്. എന്നാൽ രാജ്യത്തെ ഇപ്പോൾ നടനമാടിക്കൊണ്ടിരിക്കുന്ന അരാജകത്വങ്ങൾ ചിന്തിക്കുന്നതിലും അപ്പുറമാണെന്നതാണ് സത്യം
മയക്ക് മരുന്ന് മാഫിയ, കുത്തഴിഞ്ഞ ജീവിതം, അവിഹിത ഗർഭങ്ങൾ, ജനസംഖ്യാ വർധനവ് എന്നിവയെല്ലാം രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക ഭദ്രതയ്‌ക്ക് ഭംഗം വരുത്തുന്നുണ്ടെന്ന് നിസംശയം പറയാൻ സാധിക്കും. ഒരു കത്തോലിക്ക ഭൂരിപക്ഷ രാജ്യമായിട്ടും എന്തുകൊണ്ട് കുടുംബ ഭദ്രതയും മികച്ച ജീവിത ശൈലിയും ഇവർക്ക് നേടാൻ സാധിക്കുന്നില്ല എന്നത് ലജ്ജാകരവും കത്തോലിക്ക സഭ മുന്നോട്ട് വയ്‌ക്കുന്ന ആദർശങ്ങൾക്ക് നേരെയുള്ള മുനയുള്ള ചോദ്യങ്ങളുമായി പരിണമിക്കും. രാജ്യത്തെ ജനസംഖ്യാ വർധനവ് ഏറ്റവും വലിയ ശാപമായി മാറിയിരിക്കുന്നു. 15ഉം 16ഉം പ്രായമാത്രമുള്ളപ്പോൾ തന്നെ പെൺകുട്ടികൾ അവിഹിത ബന്ധങ്ങളിലൂടെ അമ്മമാരാകുന്നു. ഇവർക്ക് ജീവിതത്തിന്റെ അർത്ഥമെന്തെന്ന് പോലും അറിയില്ല. കത്തോലിക്ക ഭൂരിപക്ഷമുള്ള ഈ രാജ്യത്തെ സഭാമേലധ്യക്ഷന്മാർ എന്തുകൊണ്ട് ഇവർക്ക് കുടുംബ ഭദ്രതയെക്കുറിച്ച് അറിവുകൾ പകർന്ന് നൽകുന്നില്ല, നിരവധി ചോദ്യങ്ങളാണ് ഉയർത്തെഴുത്തേൽക്കുന്നത്.
അടുത്തിടെ അധികാരത്തിലേറിയ പ്രസിഡന്റ് റോഡ്രിഗ്രസ് ട്യുറ്റേർട്ടെ നേരത്തെ രാജ്യത്ത് അനിയന്ത്രിതമായി നടന്നു കൊണ്ടിരിക്കുന്ന അവിഹിത ഗർഭങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുകയും അതിനായി പാർലമെന്റിൽ പുതിയ ബില്ല് പാസാക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. രാജ്യത്തെ ഭൂരിഭാഗം പാവപ്പെട്ടവരാണ്. ഏറ്റവും കൂടുതൽ അവിഹിത ഗർഭങ്ങൾ ധരിക്കുന്നത് ഇവരാണ്. പ്രാരംഭ പദ്ധതിയെന്ന നിലയിൽ രാജ്യത്ത് ഗർഭ നിരോധന സംവിധാനങ്ങൾ കരസ്ഥമാക്കാൻ സാധിക്കാത്ത ആറ് ലക്ഷം സ്ത്രീകൾക്ക് സൗജന്യമായി ഗർഭനിരോധന ഉറകൾ, ഗുളികകൾ എന്നിവ നൽകാൻ ട്യുറ്റേർട്ടെ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ മികച്ച തീരുമാനത്തിന് തടയിടുവാൻ കത്തോലിക്ക സഭ രംഗത്തെത്തുമെന്നതിൽ യാതൊരു സംശവുമില്ല.
സുപ്രീം കോടതിയിൽ ‘ആന്റി അബോർഷൻ’ എന്ന സംഘടന ഈ നിർദ്ദേശത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഇതിന്റെ ഫലമെന്നോണം താത്കാലികമായി ഇവ നിർത്തി വയ്‌ക്കുകയും ചെയ്തു. രാജ്യത്തെ പട്ടിണി വേരോടെ പിഴുതെറിയാൻ കുടുംബാസൂത്രണം കൊണ്ട് മാത്രമെ സാാധിക്കൂ എന്നാണ് സാമ്പത്തിക പ്ലാനിങ് സെക്രട്ടറി ഏണസ്റ്റോ പെർനിയ അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിൽ അടിവരയിട്ട് പറഞ്ഞത്. എന്നാൽ ഇത് പ്രാവർത്തികമാക്കാൻ രാജ്യത്തെ കത്തോലിക്ക സഭ മുൻ കൈയ്യെടുക്കണമെന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്. രാജ്യത്തെ ഗ്രാമങ്ങൾ തൊട്ട് കുടുംബ ബന്ധത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ച് കൊടുക്കാൻ മതമേലധ്യക്ഷന്മാർ തയ്യാറാകണം. എങ്കിൽ മാത്രമെ ഫിലീപ്പീൻസ് ജനതയ്‌ക്ക് ഒരു നല്ലൊരു ഭാവി ഉണ്ടാകു.
2020 ആകുമ്പോഴേക്കും രാജ്യത്തെ പട്ടിണി 13 ശതമാനമായി കുറയ്‌ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2018 ആകുമ്പോഴേക്കും രാജ്യത്തെ രണ്ട് ലക്ഷം പാവപ്പെട്ട സ്ത്രീകൾക്ക് സൗജന്യ ഗർഭ നിരോധന സംവിധാനങ്ങൾ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ സ്കൂൾ തലം തൊട്ടെ ലൈംഗിക വിദ്യാഭാസം നൽകുവാനും സർക്കാൻ പദ്ധതിയിടുന്നുണ്ട്. രാജ്യത്തിന്റെ അഭിമാനത്തെയും സംസ്കാരത്തേയും സാമ്പത്തിക ഭദ്രതയേയും പിടിച്ച് കുലുക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ സർക്കാർ ശ്രമിക്കുമ്പോൾ കത്തോലിക്ക സഭയും പൂർണ പിന്തുണയായി മുന്നോട്ട് ഇറങ്ങണം, എങ്കിൽ മാത്രമെ പദ്ധതികൾക്ക് പൂർണ വിജയം കൈവരിക്കാൻ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: