ഹിന്ദു എന്നത് വെറുമൊരു മതമല്ല. പകരം അത് ജീവിതത്തിലേയ്ക്കുള്ള വഴിയാണ്. മതപരമായി നാം ഉരുവിടുന്ന മന്ത്രങ്ങള്‍ ഏവര്‍ക്കും ഗുണകരമാകുന്നു എന്നതും വാസ്തവമാണ്. ഓം എന്ന മന്ത്രത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളും വളരെയേറെ പ്രാധാന്യമുള്ളതാണ്. ഓം മന്ത്രം ഉരുവിടുന്നതും കേള്‍ക്കുന്നതും തളര്‍ച്ച കുറയ്ക്കുന്നു എന്നാണ് 14 വയസുകാരി അന്വേഷ ചൗധരി തെളിയിക്കുന്നത്. കൊല്‍ക്കത്തയിലെ അദമസ് വേള്‍ഡ് സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അന്വേഷ അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ശാസ്ത്ര മേളയില്‍ ഒന്നാമതെത്തിയത്.
ശാസ്ത്ര മേളയില്‍ അന്വേഷ ഓം മന്ത്രത്തിന്റെ ഒരു വിസ്മയം തന്നെയാണ് വെളിവാക്കിയത്. ഉത്തരാഖണ്ഡില്‍ സന്ദര്‍ശനം നടത്തവേയാണ് അന്വേഷയ്ക്ക് മേളയില്‍ പരീക്ഷണം നടത്തുന്നതിനുള്ള ആശയം ലഭിക്കുന്നത്. ഉത്തരാഖണ്ഡിലെ ബഗേഷ്വറില് നിന്ന് കേദാര്‍നാഥിലേയ്ക്ക് (68 കിലോമീറ്റര്‍) സന്ന്യാസിമാര്‍ വെള്ളം കൊണ്ടു വരുന്നു. എന്നാല്‍ ഇത്രയും സഞ്ചരിച്ച് വെളളം എത്തിക്കുമ്പോഴും അവരുടെ മുഖത്ത് യാതൊരു വിധത്തിലുള്ള ക്ഷീണവും കാണുന്നില്ല. എന്താണ് അതിന്റെ രഹസ്യമെന്ന് അന്വേഷയ്ക്ക് അപ്പോള്‍ മനസ്സിലായില്ല. എങ്കിലും ശ്രദ്ധയോടെ വീക്ഷിച്ചപ്പോള്‍ സന്ന്യാസിമാര്‍ എന്തോ മന്ത്രം ഉരുവിടുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടു. ആ മന്ത്രത്തിന്റെ ശക്തിയാണ് അവരില്‍ തളര്ച്ചയുണ്ടാക്കാത്തതെന്ന് അന്വേഷയ്ക്ക് മനസ്സിലായി. അതില്‍ നിന്ന് അന്വേഷ നടത്തിയ വേറിട്ട പരീക്ഷണങ്ങള്‍ അവളെ വിജയത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു.
ഓം മന്ത്രത്തിന്റെ അഞ്ച് വിവിധ പരീക്ഷണങ്ങളിലൂടെയാണ് അവള് ആ വിജയം കൈവരിച്ചത്. പരീക്ഷണത്തില്‍ മന്ത്രം ഉരുവിടുന്നതിലൂടെ ഓക്സിജന്റെ അളവു കൂടുന്നതായും കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കുറയുന്നതായും കണ്ടെത്താന്‍ സാധിച്ചു. മുപ്പത് മിനിറ്റ് മന്ത്രധ്വനി കേട്ട 17 പേരിലാണ് അന്വേഷ ഈ പരീക്ഷണം നടത്തിയത്. പല തലങ്ങളില്‍ മന്ത്രധ്വനി കേള്‍പ്പിച്ചതിലൂടെ ഇവരിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടേയും ഹോര്‍മോണുകളായ സെറോടോണിന്‍, ഡോപ്പാമിന്‍, ഡിഎച്ച്ഇഎ എന്നിവയില്‍ വ്യത്യാസം സംഭവിച്ചതായും അന്വേഷ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: