കൽപ്പറ്റ:പനമരം പഞ്ചായത്തിൽ ഇടതു- സി.എം.പി മെമ്പർമാർ ബീവറേജിനനുകൂലമായി വോട്ടു ചെയ്തു. പന്ത്രണ്ടു പേർ അനുകൂലിച്ചപ്പോൾ ഒൻപതു പേർ എതിർത്തു.ജനങ്ങൾക്ക് ഉപദ്രവമായ രീതിയിൽ പ്രവർത്തിക്കുന്ന ബിവറേജ് ഷോപ്പ് മാറ്റി സ്ഥാപിക്കാനായി ദിവസങ്ങളായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടക്കുന്നു .ഇതിൽ മേൽ നടന്ന ചർച്ചയിലാണ് വോട്ടെടുപ്പ് നടന്നത്.സി.എം.പി.മെമ്പറുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് പുതിയ ബീവറേജ് ഔട്ട്ലറ്റ് തുടങ്ങിയിരിക്കുന്നത്. പ്രമേയം എതിർത്ത് തോൽപ്പിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം നടത്തി ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.രാജീവൻ, എ.ഗണേശൻ ,സനൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: