മാനന്തവാടി:വയനാട്ജില്ലയിലെ വാട്ടർഅതോറിറ്റിയിൽ ജോലിചെയ്യുന്ന പ്ലംബർമാരുടെ കാലവധികഴിഞ്ഞ ലൈസന്‍സ് പുതുക്കി നൽകാത്തത് കാരണം പുതിയ കണക്ഷനെടുക്കാനാവാതെ പൊതു ജനംവലയുന്നു.വാട്ടർഅതോറിറ്റിയിൽ പുതിയകണക്ഷനപേക്ഷിച്ച് കാത്തിരുന്നവർ എഗ്രിമെന്റ് വെക്കാൻ ഓഫീസിലെത്തുമ്പോഴാണ് പുതിയ നൂലാമാലയിൽകുടുങ്ങി കഷ്ടപ്പെടുന്നത്.വാട്ടർകണക്ഷൻ കൊടുക്കണമെങ്കിൽ വാട്ടർഅതോറിറ്റിയിൽ ലൈസന്‍സുളള പ്ലംബറുടെ സേവനം നിർബന്ധമാണ്.എന്നാൽ മാർച്ച് 31 ന് ലൈസൻസ്കാലാവധി കഴിഞ്ഞ പ്ലംബർമാർ ലൈസൻസ് പുതുക്കാനുളള ഫീസടച്ച് കാത്തിരിക്കാൻതുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും നാളിതുവരെയായിട്ടും നടപടിയുണ്ടാവാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: