ബത്തേരി: പിണറായി വിജയന്റെ ഭരണത്തിൽ പോലീസ് കാട്ടാളന്മാരെപ്പോലെ യാണ് പെരുമാറുന്നതെന്ന് യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി . ജിഷ്ണു പ്രണോയുടെ അമ്മയെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സാധാരണക്കാരുടെ ജീവന് സംരക്ഷണം നൽകേണ്ട പോലീസ് സാധാരണക്കാരെ പീഡിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നീതിക്ക് വേണ്ടി സമരം നടത്തുന്ന അമ്മയെപ്പോലും ക്രൂരമായ് മർദ്ദിച്ച പിണറായ് വിജയൻ സർക്കാരിന്റെ നിലപാട് കാടത്തരമാണ്. നീതിക്കായ് സമരം ചെയ്യുന്നവരെ അടിച്ചമർത്തുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ശക്തമായ പ്രതിരോധം തീർക്കാൻ യുവമോർച്ച തയ്യാറാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു . പ്രശാന്ത് മലവയൽ, ടി.കെ.ബിനീഷ്, ധനിൽകുമാർ, വിപിൻദാസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: