വെള്ളമുണ്ട: വെള്ളമുണ്ട ശ്രീ പടാരി വേട്ടക്കൊരു മകൻ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 9 മുതൽ 12 വരെ നടക്കും. ഉത്സവത്തിനായുള്ള ധനശേഖരണം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിയിൽ നിന്നും തുക സ്വീകരിച്ച് കൊണ്ട് ക്ഷേത്രം രക്ഷാധികാരി വി. മാധവൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് എം രവീന്ദ്രൻ, സെക്രട്ടറി വി. ജിതേഷ്, ട്രഷറർ സി.ഡി. രജേഷ് ,മാതൃസമിതി പ്രസിഡന്റ് ജിജി സുനിൽ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: