കാട്ടിക്കുളം : പുല്പള്ളി കേളകവല കരിന്തരക്കല്‍ സുരേഷ്(32)ന്റെ കൊലപാതകവുമായി ബന്ധപെട്ട് കര്‍ണ്ണാടക ശ്രിമംഗലം സിഐ ദിവാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞദിവസം സംഘം പുല്പള്ളിയില് എത്തികെങ്കിലും സുരേഷിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്ന് ആഴ്ച്ചകള്‍ക്ക് മുമ്പാണ് സുരേഷും കൂട്ടരും കുട്ടം ട്വിക്കിമൊയിലിയുടെ തോട്ടത്തില്‍ കുരുമുളക് പറിക്കാന്‍ പോയത. രണ്ടാഴ്ചക്കുശേഷം അഡ്വാന്‍സും വാങ്ങി തൊഴിലാളികള്‍ സ്വദേശത്തേക്ക്പോയതായാണ് തോട്ടമുടമ പറയുന്നത്. മാര്‍ച്ച് 27നാണ് മറ്റ് തൊഴിലാളികള്‍ സുരേഷിന്റെ മൃതദേഹം കുളത്തില്‍ പൊങ്ങിയ നിലയില്‍ കാണുന്നത്. ഫയര്‍ ഫോഴ്സ് മ്യതദ്ദേഹം കരക്കെ ത്തിച്ചപ്പോള്‍ കൈയ്യും കാലുകളും കേരകയര് ക്കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. പണത്തിനെ ചൊല്ലിയുള്ളതര്ക്കമാണോ കൊലപാതകത്തി ല്‍ കലാശിച്ചതെന്ന സംശയമാണ് സിഐ ദിവാകറിനുള്ളത്. മറ്റ് കാരണങ്ങളും അന്വേ ഷണപരിധിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: