വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലുടനീളം അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളം ലഭിക്കാതെ കോളനിവാസികള്‍ ദുരിതമനഭവിക്കുന്നു. കാലങ്ങളായി പഞ്ചായത്തില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതികളെല്ലാം വേണ്ടത്ര ആസൂത്രണമില്ലാത്തതാണ്. ഈ പദ്ധതികളിലെല്ലാം വിജിലന്‍സ് പരിശോധന നടത്തിയാല്‍ പദ്ധതികളിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സാധിക്കും. ചൂരിയാറ്റ പ്രദേശത്തെ 22 കുടുംബങ്ങള്‍ക്കായി പത്ത് ലക്ഷം രൂപ ചിലവഴിച്ച ശുദ്ധജല പദ്ധതിയും കരിമ്പാലന്‍ കോളനിയിലെ പൊതുകിണറുമെല്ലാം അഴമതിയുടെ പര്യായമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളപ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കണം. അഴിമതിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കാനും യോഗം തീരുമാനിച്ചു.
ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി.വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.സദാനന്ദന്, പി. കെ.ശിവദാസന്‍, സി.കെ. വിനയന്, നീലകണ്ഠന്, ശശീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: