മാനന്തവാടി : വേനല്‍ കനത്തതോടെ ജലജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ വെള്ളം ഉപയോഗിക്കുന്ന കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്.വിവേക് കുമാര്‍ പറഞ്ഞു.
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ഉറപ്പ് വരുത്തിയെങ്കില്‍ ഇത്തരം രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ കഴിയും. വീടുകളില്‍ വെള്ളം ശുദ്ധീകരിച്ച് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു.കഴിവതും തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുമ്പോഴും പരമാവധി ശ്രദ്ധ പുലര്‍ത്തണം. ഈച്ച അറക്കുന്നത് പോലെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുക, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷം കൈകള്‍ സോപ്പിട്ട് കൈകിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക, കല്ല്യണം പോലുള്ള പൊതുചടങ്ങുകളില്‍ വിതരണം ചെയ്യുന്ന വെള്ളം പുര്‍ണ്ണമായും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പ് വരുത്തുക. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലിനമായ ജലം ഉപയോഗിച്ചതിനാലാണെന്ന് വ്യകതമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധനകള്‍ നടത്തിവരികയാണ്.
രോഗം പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നതായും പൊതുജനം ഇക്കാര്യത്തില്‍ ആശങ്കപ്പെടെണ്ടതില്ലെന്നും ഡി.എം.ഒ.പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: