പാലക്കാട്: തൂതപ്പുഴയോരത്തെ അനധികൃത കൈയേറ്റവും മാലിന്യ നിക്ഷേപവും തടയാന്‍ 22 പേരടങ്ങുന്ന ജനകീയ കൂട്ടായ്മ പഠനയാത്ര നടത്തി റിപ്പോര്‍ട്ടും തയ്യാറാക്കി. ചെര്‍പ്പുളശേരി നഗരസഭ പ്രദേശത്ത് കൂടി ഒഴുകുന്ന ചെറിയതോടാണ്കൊരമ്പത്തോട്. പ്രധാന ജലസ്രോതസ്സായ ഈ തോട് കാവുവട്ടത്തെ കുളത്തില്നിന്നാരംഭിച്ച് മേനോന്‍കുട്ടി തടയണയില്‍ വെച്ച് കാക്കാത്തോട്ടില്‍ ചെന്ന് ചേരും.
കാക്കത്തോട്, അനങ്ങന്‍മലയില്‍ നിന്നാരംഭിച്ച് കൊരമ്പത്തോടിനോട് ചേര്‍ന്ന് കരുമാനാംകുര്ശിയില് തൂതപ്പുഴയിലേക്കും ചേരും. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി പ്രദേശവാസികള്‍ കുളിക്കാനുംകാര്ഷികാവശ്യങ്ങള്ക്കുമായിഉപയോഗിച്ചിരുന്ന ഈ തോട് മാലിന്യനിക്ഷേപവും കൈയേറ്റവും മൂലം നാശത്തിന്റെ വക്കിലാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ജനകീയകൂട്ടായ്മ ഉടലെടുത്തത്. ഖര, ദ്രവ മാലിന്യനിക്ഷേപം, അനധികൃത കൈയേറ്റം , തോടിന്റെ വശങ്ങള് ഇടിയില്‍ കാരണങ്ങളാണ് കൊരമ്പത്തോടിനെ ബാധിക്കുന്ന പ്രശ്നങ്ങളെന്ന് പഠനത്തില്‍ കണ്ടെത്തി. വീടുകള്‍ ഹോട്ടലുകള്‍ കടകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഖര, ദ്രവമാലിന്യങ്ങളാണ് പരിസരത്തെ കുളങ്ങള്‍ കിണറുകള്‍ എന്നിവിടങ്ങളില്‍ നിക്ഷേപിക്കുന്നത്.
മാത്രമല്ല ഭൂഗര്‍ഭജലത്തെ കൂടി മലിനീകരിക്കുന്നു്. ഇതിനു പുറമെ തോടിന്റെ സമീപത്തുള്ള കൃഷിയിടങ്ങളെ ഉപയോഗ യോഗ്യമല്ലാത്ത അവസ്ഥയിലും എത്തിച്ചിട്ടുണ്ട്. കൊരമ്പത്തോടിന് സമീപമുള്ള ആറോളം കോളനി നിവാസികള്‍ക്ക് ജലജന്യ രോഗങ്ങളുും തൊലിപ്പുറത്തെ അലര്‍ജികളും കണ്ടെത്തി. അനധികൃത കൈയേറ്റം മൂലം എട്ടോളം മീറ്ററുണ്ടായിരുന്ന കൊരമ്പത്തോടിന്റെ വിസ്തൃതി ഇന്ന് രണ്ട് മീറ്ററായി ചുരുങ്ങിയിരിക്കുകയാണ്.
തോടിന്റെ ശോഷം നീരൊഴുക്കിന് ബാധിച്ചു. കൈയേറ്റത്തിന് പുറമെ കരയിടിഞ്ഞുണ്ടായ മണ്ണൊലിപ്പും തോടിന്റ് വിസ്തീര്‍ണം കുറച്ചതിന് പുറമെ നീരൊഴുക്കിനെ ബാധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാലിന്യ സംസ്കരണത്തിനായി നഗരസഭ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഗരമാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുക. കംഫര്‍ട്ട് സ്റ്റേഷന്, സര്‍വീസ് സ്റ്റേഷന്, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളമാലിന്യങ്ങള് തോട്ടിലേക്ക് നിക്ഷേപിക്കുന്നത് തടയുക, അനുയോജ്യമായ സാങ്കേതിക വിദ്യാകളുപയോഗിച്ച് ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുക.
ടൗണില്‍ നിന്നും ഒഴുകുന്നഅഴുക്കുചാലുളില് തോട്ടിലേക്ക് തുറക്കുന്ന ഭാഗത്ത് കമ്പി വല കൊണ്ടുള്ള അരിപ്പ സ്ഥാപിച്ച് മഴക്കാലത്ത് മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുകുന്നത് തടയുക, പ്രദേശവാസികളുടെ ആരോഗ്യാവസ്ഥ പരിശോധിക്കാനും രോഗ പ്രതിരോധത്തിന് വേണ്ടിയുള്ള അവബോധം സൃഷ്ടിക്കാനും ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിക്കുക. തോടിന്റെ വിസ്തീര്‍ണ്ണം വീണ്ടെടുക്കുന്നതിന് റീസര്‍വേ നടത്തുക തുടങ്ങിയ നടപ്പിലാക്കിയാല്‍ കൊരമ്പത്തോടിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാമെന്ന് ജനകീയ കൂട്ടായ്മ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: