നെന്മാറ: ചരിത്ര പ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേല ഇന്ന്. ഇരുദേശത്തിന്റെയും ആനചമയപ്രദര്ശനം മന്നത്ത് വെല്‍ഫെയര്‍ ട്രസ്റ്റ് ഹാളിലും, വല്ലങ്ങി ശിവക്ഷേത്രഹാളിലും ആരംഭിച്ചു.
കരിവേല ആഘോഷിച്ച നെന്മാറ ദേശം ഇന്നലെ ആണ്ടിവേലും ആഘോഷിച്ചു. വല്ലങ്ങിയില്‍ താലപൊലി എഴുന്നള്ളത്തായിരുന്നു പ്രധാനം. ഇരുകൂട്ടരുടെയും മത്സരിച്ചുള്ള ബഹുനില പന്തലുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ ദീപാലങ്കൃതമായി നാളെയും തുടരും.
കമ്പ്യൂട്ടറില്‍ പ്രത്യേക സോഫ്റ്റവെയര്‍ ഉപയോഗിച്ച് ഉന്നത സാങ്കേതികമികവ് പ്രകടമാക്കുന്ന രീതിയിലുള്ളതാണ് കണ്ണിന് കുളിര്മയേകുന്ന ദീപാലങ്കൃത കാഴ്ച്ച. കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരും വാദ്യ കലാകാരന്മാരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: