കൊല്ലങ്കോട്: മീങ്കര ഡാം കുടിവെള്ള പദ്ധതിയുടെ വികസനത്തിന് മുക്കാല്‍ കോടിയുടെ ഭരണാനുമതി. കൊല്ലങ്കോട്.മുതലമട മീങ്കര ഡാം കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ പ്ലാന്റിലുണ്ടായ തകരാറ് പരിഹരിക്കുന്നതിനും അനുബന്ധന പ്രവര്‍ത്തനങ്ങള്‍ക്കുമായി 75 ലക്ഷം രൂപയുടെ പദ്ധതി.
മുതലമട കൊല്ലങ്കോട് എലവഞ്ചേരി വടവന്നൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം നടത്തുന്നത് മീങ്കര ഡാമില്‍ നിന്നാണ്. പ്രതിദിനം 4.5 ദശലക്ഷം ലിറ്റര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ ശുചീകരണ സംവിധാനത്തിലുണ്ടാകുന്ന അടിക്കടിയുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ പ്ലാന്റ് നവീകരണത്തിനായി മണല്‍ ബെഡുകള്‍ ഉപയോഗിച്ചുള്ള ശുദ്ധീകരണം മാറ്റി ആധുനിക സംവിധാനം സ്ഥാപിക്കാന്‍ 45 ലക്ഷം രൂപയും, വെള്ളം ശുദ്ധീകരണ കേന്ദ്രത്തിന് മുമ്പായി എത്തുന്ന ഉപകരണങ്ങള്‍ മാറ്റുന്നതിനായി ആറരലക്ഷം രൂപയും ഇതിനായി വിനിയോഗിക്കും.
മീങ്കര ഡാമില്‍ നിന്നും പമ്പ് ചെയ്യുന്ന മോട്ടോര്‍ ഇവയുടെ തകരാറുകള്‍ ഉണ്ടായാല്‍ ഉടന്‍ പരിഹരിക്കാനും പൈപ്പും മറ്റു ഉപകരണങ്ങളും കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഉടന്‍ മാറ്റുന്നതിനായി കരുതല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി 24 ലക്ഷം രൂപയും പദ്ധതിയില്‍ ഉള്‍പ്പെടും.
ഡാമിന്റെ ചളിനീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് വേനല്‍ തുടങ്ങിയാല്‍ ജലനിരപ്പ് താഴുന്നതോടെ ചളിയും പായലും ശുദ്ധീകരണ പ്ലാന്റിലെത്തി ഫില്റ്ററിംഗില് അടിഞ്ഞുകൂടി ശുദ്ധീകരണം തടസമാകുകയാണ് ഇതേടൊപ്പം അഴുക്ക് വെള്ളം കലര്‍ന്ന് പോകുന്നതോടെ മുന്‍ വര്‍ഷങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്ത പ്രദേശങ്ങളില്‍ നിറവ്യത്യാസങ്ങളും പായല്‍ കലര്‍ന്ന വെള്ളവും പുഴുവും കണ്ടെത്തിയിരുന്നു.
കുടിവെള്ളം ലഭിക്കാതിരിക്കുകയും പൂര്‍ണ്ണമായി ശുദ്ധീകരിക്കാതെ കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബസപ്പെട്ട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണയും സമരവും നടത്തിയിരുന്നു. പ്ലാന്റിലെ തകരാറ് കെ ബാബു എം എല്‍ എ. ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
കാലപ്പഴമുള്ള സംവിധാനമായ മണല്‍ ബെഡിലൂടെയുള്ള ശുദ്ധീകരണ പ്രക്രിയയില്‍ മാറ്റം വരുത്തണമെന്നും ചളി അടിയുന്നതിനാല്‍ ഫില്റ്ററിംങ്ങ് പ്രയാസമാണെന്നും കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് നാലു പഞ്ചായത്തില്‍ കുടിവെള്ളത്തെ ആശ്രയിക്കുന്നവര്‍ക്ക് വേണ്ടി പ്ലാന്റിന്റെ നവീകരണ പദ്ധതി രൂപപ്പെടുത്തി സര്‍ക്കാറിനെ സമര്‍പ്പിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് മീങ്കര ഡാം കുടിവെള്ള പദ്ധതിയുടെ നവീകരണത്തിനായി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: