മാനന്തവാടി: ഊർജ്ജിത പൾസ് പോളിയോ ഇമ്മ്യുണൈസേഷന്റ് രണ്ടാം ഘട്ട ജില്ലാതല ഉദ്ഘാടനം മാനന്തവാടി മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി നിർവ്വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ പ്രതിഭ ശശി അധ്യക്ഷത വഹിച്ചു. സബ്ബ് കളക്ടർ വി.ആർ.പ്രേം കുമാർ മുഖ്യാതിധിയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.വിവേക് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ:- ഏ.ആർ.സിന്ധു കല, സാജിദ് അമമാനി, കടവത്ത് മുഹമ്മദ്, ഡോ: വി.ജിതേഷ്, ഡോ: കെ.എസ് അജയൻ, യു.കെ.കൃഷ്ണൻ, ഹംസ ഇസ്മാലി, ബേബിനാപ്പള്ളി എന്നിവർ സംസാരിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ഒരേ സമയത്ത് പോളിയോ രോഗത്തിനെതിരെ തുള്ളിമരുന്ന് നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.ഇതിനായി ജില്ലയിൽ ആരോഗ്യ കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ, ബസ് സ്റ്റാന്റ്, അംഗൻവാടികൾ എന്നിവിടങ്ങളിലായി 886 ബൂത്തുകളും, 35 ട്രാൻസിസ്റ്റ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ വിദൂരസ്ഥലങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനായി.14 മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 2500 വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് പോളിയോ തുള്ളിമരുന്ന് നൽകുക. നാളെയും മറ്റന്നാളും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി പോളിയോ തുള്ളിമരുന്ന് നൽകും.ജനുവരി 29 ന് നടന്ന ആദ്യ ഘട്ട പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ പരിപാടിയിൽ 96 ശതമാനം നേട്ടമാണ് ജില്ലയിൽ കൈവരിക്കാൻ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: