മാനന്തവാടി: കഴുത്തിൽ കയർ കുരുങ്ങി ഒൻപതു വയസ്സുകാരൻ മരിച്ചു. എടവക മൂളിത്തോട് അഞ്ചാംപീടിക കാമുമ്മൽ കോളനിയിലെ ജിഷ്ണു (ഒൻപത്) ആണ് മരിച്ചത്. തലയ്ക്കൽ ചന്തു ആദിവാസി വംശീയ പച്ചമരുന്ന് പഠന ഗവേഷണ കേന്ദ്രം ഡയറക്ടറും വംശീയ വൈദ്യനുമായ കാവുമ്മൽ ജയൻ വൈദ്യരുടെയും വിനയയുടെയും മകനാണ്. എടവക നാഷണൽ എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കഴുത്തിൽ കയർ കുരുങ്ങിയതാണ് മരണകാരണം. സംഭമറിഞ്ഞ ഉടൻ തന്നെ ബന്ധുക്കൾ മാനന്തവാടി ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിനു വെള്ളമുണ്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരി: ജിഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: