പാലക്കാട്: ജില്ലയില്‍ പള്‍സ് പോളിയോ രണ്ടാഘട്ടം തുള്ളി മരുന്ന് വിതരണത്തിന് ഇന്ന് തുടക്കം.ജില്ലയിലുടനീളം 1972 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പ്രധാന ബസ്സ്റ്റാന്റ്,റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 69 ട്രാന്‍സിറ്റ് ബൂത്തുകളും 60 മൊബൈല്‍ ബൂത്തുകളുണ്ടായിരിക്കും.ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശസ്വയഭരണവകുപ്പ്, റോട്ടറി ക്ലബ്ബ്, ആശ പ്രവര്‍ത്തകര്‍,എന്‍സിസി,സ്കൗട്ട്സ് ആന്റ് ഗൈഡന്‍സ്, മറ്റു സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.
ഏതെങ്കിലും കാരണവശാല്‍ ബൂത്തുകളില്‍ എത്തിപ്പെടാന്കഴിയാത്തവര്ക്ക് ഗൃഹസന്ദര്‍ശനം മുഖാന്തിരം മൂന്ന്,നാല് തീയതികളിലുമായി പോളിയോ തുള്ളിമരുന്ന് എത്തിക്കുന്നവിധത്തിലുമാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ജില്ലയില്‍ കൊപ്പം,ചാലിശേരി,കടമ്പഴിപ്പുറം,ചളവറ പ്രദേശങ്ങളില്‍ പോളിയോ തുള്ളിമരുന്ന് കഴിക്കുന്നതിന് വിമുഖത കാണിക്കുകയാണ്. ഇവിടങ്ങളില്‍ ജനങ്ങളെ ബോധവത്ക്കരിച്ച് മുഴുവന്‍ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
കഴിഞ്ഞ ജനുവരി 29,30,31 തീയതികളില്‍ പള്‍സ് പോളിയോ പരിപാടിയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 227398 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കിയിരുന്നു. അത്രയുംകുട്ടികളെയും പുതിയതായി എത്തിചേരാന്‍ സാധ്യതയുള്ള കുട്ടികളെയും കൂടി ലക്ഷ്യം വെച്ചാണ് രണ്ടാംഘട്ട പരിപാടി നടത്തുന്നത്.
പത്രസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.റീത്ത, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ടി.കെ.ജയശ്രീ, എസ്എംഓഡബ്യൂഎച്ച്ഓ ഡോ.ശ്രീനാഥ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: