പാലക്കാട്: ഡിവിഷനല്‍ റെയില്‍വേ മാനേജരുടെ ഓഫിസിലും ഡിവിഷനല്‍ റെയില്‍വേ ആശുപത്രിയിലും സൗരോര്‍ജ വിളക്കുകള്‍ പ്രകാശിക്കും.
ഡിആര്‍എം ഓഫിസില്‍ 10 കിലോവാട്ട് പീക്ക് (കെഡബ്ല്യുപി) ശേഷിയുള്ള പ്ലാന്റും റെയില്‍വേ ആശുപത്രിയില്‍ ഇത്തരം രണ്ട് പാന്റുകളാണു (20 കെഡബ്ല്യുപി) ആരംഭിച്ചത്.7.3 ലക്ഷം രൂപയാണ് 10 കെഡബ്ല്യുപിയുള്ള ഒരു പ്ലാന്റിന്റെ ചിലവ്.ആകെ 21.6 ലക്ഷം രൂപയാണു മൂന്നു പ്ലാന്റുകള്‍ക്കുമായി ചെലവിട്ടത്.
ഡിആര്‍എം നരേഷ് ലാല്‍വാനി നിര്‍വഹിച്ചു. ഡിവിഷനല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ജി. സൂര്യനാരായണന്, ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. കലാറാണി, സീനിയര്‍ ഡിവിഷനല്‍ ഫിനാന്‍സ് മാനേജര്‍ ടിറ്റി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
രണ്ട് കെട്ടിടങ്ങളുടെയും മുകളിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ ഡിവിഷനിലെ പറളി റെയില്‍വേ സ്റ്റേഷനില്‍ ഇത്തരം രണ്ട് കെഡബ്ല്യുപി ശേഷിയുള്ള പാന്റുകളും തലശ്ശേരിയില്‍ മൂന്നു കെഡബ്ല്യുപി ശേഷിയുള്ള പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്.
സ്റ്റേഷന് കെട്ടിടങ്ങള്‍ക്കും പ്ലാറ്റ്ഫോമില്‍ ചെറിയ തോതിലുള്ള പ്രകാശ സംവിധാനത്തിനും ആവശ്യമായ വൈദ്യുതി ഇവയില്‍ നിന്നു ലഭിക്കുന്നുണ്ട്.
ആകെ 55 കെഡബ്ല്യുപിയുടെ സൗരോര്‍ജ സംവിധാനം 2016–17 സാമ്പത്തിക വര്‍ഷം സ്ഥാപിക്കാനാണു പാലക്കാട് റെയില്‍വേ ഡിവിഷന് ലക്ഷ്യമിട്ടിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിലാണ് ഇതു സ്ഥാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: