Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഭക്തിയും വര്‍ണ്ണവും വിതറി ഭഗവതിക്ക് കെട്ടുകാഴ്ച: തട്ടയില്‍ ഒരിപ്പുറത്ത് ജനസാഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 09:31 pm IST
in Pathanamthitta

പന്തളം: നാടിനെ ഭക്തിയിലാറാടിച്ച് സപ്തവര്‍ണ്ണങ്ങളൊരുക്കി തട്ടയില്‍ ഒരിപ്പുറത്ത് മീനഭരണി ഉത്സവത്തിന് ഏഴു കരക്കാര്‍ ചേര്‍ന്ന് കെട്ടുകാഴ്‌ച്ചകളൊരുക്കി. കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ കെട്ടുകാഴ്‌ച്ചകള്‍ മേലേ പന്തിയിലും താഴേ പന്തിയിലും നിരത്തി കരപറച്ചില്‍ ചടങ്ങു നടത്തി. കെട്ടുകാഴ്‌ച്ചകള്‍ തയ്യാറാക്കിയ വിവരം ദേവിയെ അറിയിക്കാനും കാഴ്‌ച്ചകള്‍ ക്ഷേത്രത്തിനു പ്രദക്ഷിണം വെയ്‌ക്കുന്നതിന് അനുമതി വാങ്ങാനുമായി കരക്കാര്‍ നടത്തുന്ന ചടങ്ങാണ് കരപറച്ചില്‍. നാളികേരവുമായി ദേവിയ്‌ക്കു മുന്‍പിലെത്തി പ്രാര്‍ത്ഥിച്ച ശേഷം കരയുടെ പേരു പറഞ്ഞ് പ്രദക്ഷിണം വെച്ച് ആല്‍ച്ചുവട്ടില്‍ തേങ്ങയുടച്ച് കരക്കാര്‍ കെട്ടുകാഴ്‌ച്ചകള്‍ പന്തിയില്‍ നിന്നും ഇറക്കി.

ആദ്യം ഇടമാലി കൊച്ചുകാള ക്ഷേത്രത്തിനു വലംവെച്ചു. തുടര്‍ന്ന്, ഭഗവതിയ്‌ക്കും പടിഞ്ഞാറ് കൊച്ചുകാള, കിഴക്കും പടിഞ്ഞാറും കരകളിലെ ചെറിയ കെട്ടുരുപ്പടികള്‍ എന്നിവ യഥാക്രമം മൂന്നുപ്രാവശ്യം വട്ടമടി പൂര്‍ത്തിയാക്കി പന്തിയില്‍ തിരികെ വെച്ചു. ഇടമാലി തേര്, ഭഗവതിയ്‌ക്കും പടിഞ്ഞാറ് തേര്, പാറക്കര തേര്, പടുക്കോട്ടുക്കല്‍ തേര്, മല്ലിക തേര്, പൊങ്ങലടി തേര് എന്നീക്രമത്തില്‍ തേരുകളിറങ്ങി പ്രദക്ഷിണംപൂര്‍ത്തിയാക്കി. പിന്നീട് മല്ലിക വലിയകാള, വയലിനും പടിഞ്ഞാറ് വലിയകാള, എന്നിവ ക്രമമനുസരിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണംവെച്ചശേഷം കിഴക്കും പടിഞ്ഞാറുമുള്ള പന്തികളില്‍ നിരത്തിവെച്ചു. ഇത്തവണ പത്തിലധികം ചെറിയ കെട്ടുരുപ്പടികള്‍ വിവിധകരകളില്‍ നിന്നായി ഭഗവതിക്കു മുമ്പില്‍ കളിപ്പിച്ചു.

കാര്‍ത്തിക ഉത്സവത്തിന് രാവിലെ ആറിന് ഗരുഡന്‍തൂക്കം നടത്തി. തുടര്‍ന്ന് കരക്കാര്‍ വീണ്ടും കെട്ടുരുപ്പടികളുമായി ക്ഷേത്രത്തിനു വലംവെച്ചു. 11 മുതല്‍ ആരംഭിച്ച നേര്‍ച്ചത്തൂക്കങ്ങള്‍ ഇന്നലെയാണ് അവസാനിച്ചത്. ഇത്തവണ ഇരുനൂറോളം നേര്‍ച്ചത്തൂക്കങ്ങളാണ് നടന്നത്. തിരുവാതിര ഉത്സവം നാളെ നടക്കും. രാവിലെ 8ന് ശ്രീഭൂതബലി, വൈകിട്ട് 6.30ന് സേവ, രാത്രി 7.30ന് പഞ്ചവാദ്യം, 10.30ന് പന്തളം ബാലന്റെ ഗാനമേള, 1ന് എഴുന്നെള്ളത്തും വിളക്കും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.