മാനന്തവാടി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകളുംബീർ പാർലറുകളും അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ഭാഗമായി ജില്ലയിലെ പത്ത്ബീർ വൈൻ പാർലറുകളും 13 കള്ള ഷാപ്പുകളും ഇന്ന് മുതൽ അടച്ച്പുട്ടും . ബീവറേജിന്റെ രണ്ട് ഔട്ട് ലെറ്റുകൾ മാറ്റി സ്ഥാപിച്ചു.വൈത്തിരിയിലേത് കൽപ്പറ്റ പുഴ മുടിയിലേക്കും പനമരത്തേത് സംസ്ഥാന പാതയിൽ നിന്ന് ഒരു കീ .മീ. ദൂരത്തേക്കു മാ ണ് മാറ്റിയത്.മാനന്തവാടി രണ്ട്, മീനങ്ങാടി രണ്ട്, ബത്തേരി രണ്ട്, കൽപ്പറ്റയിൽ നാല് ബീർ പാർലറുമാണ് പൂട്ടിയത്.പുൽപ്പള്ളിയിലെ ഒരു ബിയർ പാർലറും വൈത്തിരിയിൽ ഒരു ബാറും അഞ്ച് ബീവറേജ് ഔട്ട് ലെറ്റുകളും മാത്രമാണ് ഇനി ജില്ലയിൽ പ്രവർത്തിക്കുക. അതേ സമയം ആദിവാസികൾ ഒരു വർഷത്തിലധികമായി സമരം ചെയ്യുന്ന മാനന്തവാടി ബീവറേജ് സുപ്രീം കോടതി വിധിയുടെ പരിധിയിൽ വരാത്തതിനാൽ പൂട്ടുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സ്വകാര്യ ബീർ വൈൻ പാർലറുകളാണ്പൂട്ടിയത് മുഴുവനും. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റർ പരിധിയിൽ വരുന്ന ജില്ലയിലെ 13 കള്ള് ഷാപ്പുകളും ഇന്ന് മുതൽ പ്രവർത്തിക്കില്ല..പുതിയ സർക്കാരിന്റെ മദ്യനയത്തിൽ പ്രതീക്ഷയർപ്പിച്ച് മോടിപിടിപ്പിച്ച ബീർ പാർലറുകൾക്കാണ് സുപ്രീം കോടതി വിധി കനത്ത പ്രഹരമേൽപ്പിച്ചത്. അതേ സമയം ബീർ പാർലറുകൾ പൂട്ടിയ സാഹചര്യത്തിൽ കൂടുതൽ ബീവറേജ് ഔട്ട് ലെറ്റുകൾ തുറക്കാനുള്ള നീക്കം അണിയറയിൽ സജീവമായതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: