ഓങ്ങല്ലൂര്‍: വാടാനംകുറിശ്ശിയില്‍ അറവ് മാലിന്യം കൊണ്ടുവന്ന വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.മേഞ്ചിതറയില് ജനവാസ കേന്ദ്രത്തിലാണ് വന്‍തോതില്‍ മാലിന്യം കൊണ്ടുവന്നു തള്ളുന്നത്.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി പഞ്ചായത്തു മെമ്പര്‍ ഉണ്ണി കൃഷ്ണന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്തു കാവല്‍ നിന്നു.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെ വല്ലപുഴയിലെ നിന്നുമുള്ള സംഘം പ്രദേശത്ത് അറവുമാലിന്യം തള്ളാന്‍ എത്തിയവരെ ബിജെപി പ്രവര്‍ത്തകര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന്.ഷൊര്‍ണൂര്‍ പോലീസ് എത്തി പ്രദേശത്തു പരിശോധന നടത്തി.
അറവു മാലിന്യം തള്ളിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ഓങ്ങല്ലൂര്‍ പഞ്ചായത്തു പ്രസിഡന്റ് ശ്രീശങ്കര്‍ ആവശ്യപ്പെട്ടു.പഞ്ചായത്തു മെമ്പര്‍ ഉണ്ണി കൃഷ്ണന് ധനേഷ്, ശീജേഷ്, സാമന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: