വടക്കഞ്ചേരി : കൊടിക്കാട്ടു ഭഗവതി കാര്‍ത്തിക തിരുന്നാള്‍ ആറാട്ട് വേല ആഘോഷിച്ചു തന്ത്രി തരണനല്ലൂര്‍ സതീശന് നമ്പൂതിരിപ്പാടിന്റെയും, താമരശ്ശേരി ഇല്ലത്ത് നാരായണന് നമ്പൂതിരിപ്പാടിന്റെയും, അണലക്കാടില്ലം കേശവന് നമ്പൂതിരിപ്പാടിന്റെയും കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
രാവിലെ 4.30ന് നിര്‍മാല്യദര്‍ശനത്തോടെ വേല പരിപാടികള്‍ക്ക് തുടക്കമായി ,്ആറാട്ടുബലി, ആറാട്ടുപൂജ, പഞ്ചാരിമേളത്തോടുകൂടി എഴുന്നള്ളത്ത്, 11.30ന് ധ്വജാവരോഹണത്തിന് ശേഷം കലശാഭിഷേകം, പുഷ്പാഭിഷേകം, ഉച്ചക്ക് 12.00 ഈടുവെടി.12.30ന് പ്രസാദ ഊട്ട്, 2.30ന് കേളി, വൈകിട്ട് നാലിന് കാഴ്ച്ചശീവേലി എന്നിവ ഉണ്ടായിരുന്നു.
തെയ്യം, കുതിര വരവ്, ദേവ നൃത്തം എന്നിവ ശീവേലിക്ക് മാറ്റുകൂട്ടി.രാത്രി ഏഴിന് മന്ദ മൈതാനത്ത് കോങ്ങാട് മധുവിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം തുടര്‍ന്ന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ഭഗവതി ആലിലേക്ക് എഴുന്നള്ളത്ത് നടന്നു.
തുടര്‍ന്ന് കരിമരുന്ന് പ്രയോഗം ഉണ്ടായിരുക്കും , രാത്രി 9.30ന് ഇറക്കിപൂജ,കളംപാട്ട് എന്നിവക്ക് ശേഷം താലപ്പൊലിയോട്ു കൂടി തിരിച്ചെഴുന്നള്ളി,
ഇന്നു പുലര്‍ച്ചെ കേളി, 3.00ന് കാഴ്ച്ച ശീവേലി , 5.30ന് പൊട്ടിവേല പുറപ്പാട് ,6.00ന് തിരുച്ചെഴുന്നള്ളത്ത് ,10.ന് തിരുതാലി, തിരുവാഭരണം, കുതിര തിരിച്ചെഴുന്നള്ളത്ത് എന്നിവയോടെ ആഘോഷ പരിപാടികള്‍ക്ക സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: