മപ്പാടി : മേപ്പാടി ഗ്രാമപഞ്ചായത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ പോലും ക്ഷണിക്കാതെ ലക്ഷകണക്കിന് രൂപ മുടക്കിയാണ് മേപ്പാടി ഗ്രാമപഞ്ചായത്തിന് മുന്നിലുള്ള ആഡംബര ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചത്. ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും മറ്റ് ജനങ്ങള്‍ക്കും കയറി ഇരിക്കാന്‍ പോലും സ്ഥല പരിമിതിയിലുള്ള രീതിയിലാണ് ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ കെട്ടിടനികുതി പിരിക്കലിലും വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും യോഗം ആരോപിച്ചു. ഭവന രഹിതര്ക്കുപോലും വീട്ട് നികുതിക്കുള്ള മുന്നറിയിപ്പ് നോട്ടീസ് നല്കിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ നികുതി അടച്ചവരോടുപോലും അതേ വര്‍ഷത്തിലെ നികുതി അടയ്ക്കാനാവശ്യപ്പെട്ടിരിക്കുകയാണ്. വന്‍ക്രമക്കേടും ധനാപഹരണവും നടന്നിട്ടുണ്ട്. പ്രശ്നത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ശ്രീധരന് മേപ്പാടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മല, രാമചന്ദ്രന് ആരോട, പ്രവീണ്‍, ഹരീഷ്, നരേന്ദ്രന്, വിജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: