ചുണ്ടേല്‍ : ഇരുവൃക്കകളും രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ചേലോട് എസ്റ്റേറ്റിലെ നിര്‍ധനകുടുംബാംഗമായ ധന്യ(19) ചികിത്സാസഹായം തേടുന്നു. വൃക്ക മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വന്തം പിതാവ് വൃക്ക നല്കാന് തയ്യാറായിട്ടുണ്ട്. എന്നാല്‍ ശസ്ത്രക്രിയ്യക്കും തുടര്‍ചികിത്സക്കുമായി 15 ലക്ഷത്തോളം രൂപ ചിലവ് വരും. ധന്യയുടെ ചികിത്സാര്‍ത്ഥം നാട്ടുകാരുടെ സഹായകമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കമ്മിറ്റി ഭാരവാഹികളായി ഫാദര്‍ ജിജു പള്ളിപറമ്പില്‍, എം.ജനാര്ദ്ദനന്, എന്‍.ഒ.ദേവസ്സി, പി.ടി.വര്‍ഗീസ്, കെ.എം.സലീം എന്നിവര്‍ (രക്ഷാധികാരിമാര്‍) വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി (ചെയര്പേഴ്സന്) എം.മുജീബ് (ജനറല്‍ കണ്‍വീനര്‍), പി.ജയദേവന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ബാങ്ക് അക്കൗണ്ട് വിവരം : ധന്യ ചികിത്സാഫണ്ട് – എസ്ബിഐ ചുണ്ടേല്‍, അക്കൗണ്ട് നമ്പര്‍ 36602851464, ഐഎഫ്എസ്സി- എസ്ബിഐ 0011923.
പ്രതികരിക്കാൻ ഇവിടെ എഴുതുക: