കല്‍പ്പറ്റ : പഴശ്ശിരാജാവിന്റെ ചരിത്രത്തില്‍ പ്രതിപാദിക്കുന്ന പുരാതന ക്ഷേത്രമായ കുറുമ്പാല കോട്ട ഭഗവതീ ക്ഷേത്രം പുന:പ്രതിഷ്ഠാ നവീകരണ കലശം ഏപ്രില്‍ രണ്ടു മുതല്‍ ഒപത് വരെ നടക്കും.പഴശ്ശിയുടെ ഉപാസന മൂര്‍ത്തിയായ കുറുമ്പാല ഭഗവതിക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദേവപ്രശ്നത്തിനു ശേഷമാണ് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. കാലക്രമത്തില്‍ നാശോന്മുഖമായ ക്ഷേത്രം ഇന്ന് വികസനത്തിന്റെ പാതയിലാണ്. തന്ത്രി നാഗത്ത് കാവില്‍ ജയന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്തിലാണ് പുന: പ്രതിഷ്ഠാ നവീകരണ കല ശം നടക്കുക.പത്രസമ്മേളനത്തില്‍ വി.ബി.വിനയ് ,എം. സി.കൃഷ്ണമോഹന്, എം.പി.ചന്ദ്രപ്രഭന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: