കല്‍പ്പറ്റ : ജില്ലയിലെ അഞ്ച് വയസ്സിന് താഴെയുള്ള 66932 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കി യതാ യി ആരോഗ്യവകുപ്പ് കല്പ്പ റ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതര സംസ്ഥാനത്തുനിന്നു വന്നിട്ടുള്ള 201 കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കും. പള്സ്പോളിദിനമായ ഏപ്രില്‍ രണ്ടിന് 886 ബൂത്തുകള്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. മുനിസിപ്പല്‍ ബസ് സ്റ്റാന്റ്, മാനന്തവാടി രണ്ടിന് രാവിലെ എട്ട് മണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി മാനന്തവാടിയില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. മാനന്തവാടി മുനിസിപ്പല്‍ ചെയര്മാന് വി.ആര്.പ്രവീജ് അദ്ധ്യക്ഷത നിര്‍വ്വഹിക്കും. ആരോഗ്യവുകുപ്പ് സംസ്ഥാനനിരീക്ഷക ഡോ.സിന്ധുകല, ഡോ.ആര്.വിവേക് കുമാര്‍ (ജില്ലാ മെഡിക്കല്‍ ഓഫീസര്‍) എന്നിവര്‍ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഡോ.വിവേക്കുമാര്‍.ആര് (ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ഡോ.വി.ജിതേഷ്, ജില്ലാ ആര്.സി.എച്ച്.ഓഫീസര്‍, ഡോ.ബി.അഭിലാഷ്, ഡി.പി.എം. ആരോഗ്യകേരളം, ഡോ.ദിനീഷ്.പി., ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍, ബേബി നാപ്പള്ളി (ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ്), ഹംസാ ഇസ്മാലി (ഡെ.മാസ് മീഡിയാ ഓഫീസര്‍), സി.സി.ബാലന് ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: