ഒറ്റപ്പാലം: കഴിഞ്ഞ ബജറ്റുകളില്‍ പറഞ്ഞ പദ്ധതികളുടെ ആവര്‍ത്തനവും, നടപ്പാക്കാന്‍ പറ്റാത്ത, യാഥാര്‍ത്ഥ്യങ്ങളുമായി ഒത്തു പോവാത്ത ഭാവനാ പദ്ധതികള്‍ നിരത്തിവെച്ച് പൊള്ളയായ ബജറ്റാണ് ഒറ്റപ്പാലം നഗരസഭയില്‍ ഇന്നലെ അവതരിപ്പിക്കപ്പെട്ടതെന്ന് പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി ടൗണ്‍ ഹാള്‍, അറവ്ശാല, മുതലായവയ്ക്ക് എവിടെയാണ് സ്ഥലം എറ്റെടുത്തിടുള്ളതെന്ന് ബജറ്റിനെ എതിര്‍ത്ത് സംസാരിച്ച കോണ്‍ഗ്രസിലെ മനോജ് സ്റ്റീഫന്‍, ജോസ് തോമസ്, സ്വതന്ത്രന് ശശികുമാര്‍,എന്നിവര്‍ ചോദിച്ചു.
ഗതാഗത കുരുക്ക്, പരമ്പരാഗത വ്യവസായ സംരക്ഷണം, താലൂക്ക് ആശുപത്രി വികസനം, എന്നിങ്ങനെ അനിവാര്യമായ നിരവധി പദ്ധതികള്‍ക്ക് ബജറ്റില്‍ സ്ഥാനമില്ല കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ് പഴകിയ പദ്ധതികളുടെ ആവര്‍ത്തനമല്ലാതെ ബജറ്റില്‍ പുതിയ നല്ല നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: