ഗോപാലപുരം: അതിര്‍ത്തി തമിഴോര മേഖലകളില്‍ ലക്ഷങ്ങളുപയോഗിച്ചുള്ള ചീട്ടുകളി വ്യാപകം. ഗോപാലപുരം, കരുമാണ്ടകൗണ്ടനൂര്‍, മൂങ്കില്‍മട, വണമട ഭാഗങ്ങളിലെ തെങ്ങും തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ചൂതുകളി.
ചില രാഷ്ട്രീയ നേതാക്കളെ കൂട്ടുപിടിച്ചാണ് തമിഴോര മേഖല ചീട്ടുകളിക്ക് കളമൊരുക്കുന്നത്.ഒരോ ദിവസവും അയ്യായിരം മുതല്‍ പത്തായിരം രൂപവരെ നല്കി തോട്ടം ഉടമയെ ചൂതുകളി സംഘം സ്വാധീനിക്കുന്നു.
ഇത്തരം കേന്ദ്രങ്ങളിലെലാം 40 മുതല്‍ 50 വരെ ചൂതുകളിക്കാരുള്ള സംഘം ലക്ഷങ്ങള്‍ ഉപയോഗിച്ചാണ് കളി.കൂടാതെ യുവാക്കള്‍ക്ക് മദ്യവും, ഭക്ഷണവും വാങ്ങി കൊടുത്ത് ഇവരെ പല ഭാഗങ്ങളില്‍ നിര്‍ത്തി സന്ദേശം കൈമാറുന്നു.
ഓരോ ദിവസവും ഇവര്‍ക്ക് 500 രൂപവരെ ശമ്പളമായി നല്കുന്നു.
ഇങ്ങനെ ഓരോ കേന്ദ്രങ്ങളിലും 10 ഓളം പേരെ നിയമിച്ചിട്ടുണ്ട്.ഇത്തരം സാഹചര്യങ്ങളില്‍ പോലീസിനെ വിവരമറിയിക്കുമ്പോള്‍ കാര്യമായ ഇടപെടല്‍ നടത്തുനിലെന്ന് പരാതിക്കാര്‍ പറയുന്നു.
ചൂതുകളിയില്‍ വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേന്മ്പതി എന്നീ തമിഴോര മേഖലകളില്‍ കേസുകള്‍ കുറവാണ്.
പേരിനുമാത്രം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചെറിയ പിഴ നല്കി ഉടന്‍ ജാമ്യം നല്കുന്ന വ്യവസ്ഥയാണ്.ഇതു സംബന്ധിച്ച് വിശദമായി അന്വോശണം നടത്തുമെന്ന്കൊഴിഞ്ഞാമ്പാറ എസ്ഐ വേണുഗോപാല്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: