മണ്ണാര്‍ക്കാട്: തെങ്കര ഗവണ്മെന്റ് ഹൈസ്കൂളില്‍ നിലവിലുണ്ടായിരുന്ന അധ്യാപക തസ്തിക വെട്ടികുറച്ച മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഓഫീസറുടെ നടപടി സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി ഉത്തരവ്.
52 അധ്യാപക തസ്തികയുള്ള തെങ്കര ഗവ.ഹൈസ്കൂളില്‍ 39 തസ്തികകള്‍ക്കുള്ള അനുവാദമെ വിദ്യാഭ്യാസ ഓഫീസര്‍ നല്കിയിരുന്നുള്ളൂ. എന്നാല്‍ ഇതിനെതിരെ തെങ്കര ഹൈസ്കൂളിലെ പിടിഎ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവിലുള്ള പോസ്റ്റ് നിലനിര്‍ത്തി തല്‍സ്ഥിതി തുടരാനാണ് ഉത്തരവിട്ടത്.
തെങ്കര സര്‍ക്കാര്‍ സ്കൂള്‍ കേരളത്തിലെ തന്നെ മികച്ച സ്കൂളാണെന്നുംപൊതുവിദ്യാഭ്യാസയജ്ഞ സംരക്ഷണ നടത്തുന്നതിനിടെയാണ് വിദ്യാഭ്യാസ ഓഫീസറുടെ ഈ നടപടി. 52 പോസ്റ്റുകള്‍ക്കുള്ള കുട്ടികള്‍ സ്കൂളിലുണ്ട്. എന്നാല്‍ 2015-2016 കാലത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനമാണ് ഇവര്‍ പരിഗണിക്കുന്നത്.
എന്നാല്‍ 2017-ല്‍ പുതിയ കെട്ടിടങ്ങള്‍ പണിതിട്ടും അതിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാതെ പഴയ പ്രകാരമാണ് തസ്തിക വെട്ടികുറച്ചത്. ഇത് അധ്യാപകരേയും രക്ഷിതാക്കളേയും ഒരു പോലെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിനെതിരെഡിഡി ഓഫീസില്‍ പരാതി നല്‍കിയിരുന്നു.
ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്തതിന് സംസ്ഥാന അവാര്‍ഡും പത്ത്ലക്ഷം രൂപയും ഈ സര്‍ക്കാര്‍ സ്കൂളിന് ലഭിച്ചിരുന്നു., അധ്യാപിക തസ്തിക ഇല്ലാതെ തന്നെ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുകയും പിടിഎ അവര്‍ക്ക് ശമ്പളം നല്കിയിരുന്നതുമാണ്.
അടുത്ത അധ്യാന വര്‍ഷം തെങ്കര ഗവണ്മെന്റ് ഹൈസ്കൂളിന്റെ 100-ാം വാര്‍ഷികമാണ്. തെങ്കര സ്കൂളിനെ തകര്‍ക്കാനുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് പിടിഎ പ്രസിഡന്റ് മജിദ് തെങ്കര,ഷാജു, ഫിലോമിന,സുരേഷ് മുണ്ടക്കണ്ണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: