ചിറ്റൂര്‍: പറമ്പിക്കുളം ആളിയാര്‍ അന്തര്‍ നദീജല കരാര്‍ പുനരവലോകനം ചെയ്യുക, കരാര്‍ പ്രകാരംകേരളത്തിനവകാശപ്പെട്ട ജലം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസാമിയെ കാണുവാന്‍ പറമ്പിക്കുളം ആളിയാര്‍ ജലസംരക്ഷണ ഭരണ സമിതി തീരുമാനിച്ചു.
പലപ്പോഴും കരാര്‍ പ്രകാരമുള്ള ജലം കേരളത്തിന് ലഭിക്കാറില്ല.കഴിഞ്ഞ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ യഥേഷ്ടം വെള്ളം ഉണ്ടായിരുന്നു. ഈ സന്ദര്‍ഭത്തില്‍ കേരളത്തിനാവശ്യമായ ജലം ചോദിച്ച് വാങ്ങുവാന്‍ കേരള ജലസേചന വിഭാഗത്തിനോ ഭരണകൂടത്തിനോ കഴിഞ്ഞില്ല.
അന്തര്‍ നദീജല പ്രശ്നമായതുകൊണ്ട് കേരള മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ അനിവാര്യമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഈ വീഴ്ച മറച്ചു വെയ്ക്കാന്‍ കേരളത്തിന് അര്‍ഹതപ്പെട്ട ജലം ലഭിച്ചുവെന്നും ചിറ്റൂരില്‍ 24ന് നടന്ന സമരം കോണ്‍ഗ്രസ് സമരമെന്നും പറമ്പിക്കുളം ആളിയാര്‍ ജലസംരക്ഷണ സമിതി കടലാസ് സമിതി മാത്രമാണെന്നും ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി പത്രസമ്മേളനം നടത്തിയത് വസ്തുതാപരമല്ലെന്നും യോഗം കുറ്റപ്പെടുത്തി.
കരാര്‍ പ്രകാരം 3624 ഘടനയടി വെള്ളം കേരളത്തിന് ലഭിക്കുവാനുണ്ടെന്നും എംഎല്‍എയുടെ പ്രസ്താവന ജനങ്ങളും കര്‍ഷകരും തള്ളിക്കളയുമെന്നും യോഗത്തില്‍ പറഞ്ഞു.സമിതി വൈസ് ചെയര്മാന് അഡ്വ.പി.സി.ശിവശങ്കരന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മുതലാം തോട് മണി,എ.കെ.ഓമനക്കുട്ടന്,കെ.ഗോപാലസ്വാമി,എം.കരുണന്,കെ.കെ.സുരേന്ദ്രന്,എസ്.അതിരഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: