പരപ്പനങ്ങാടി: സിഡ്കോ ചെയര്‍മാനും നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന നിയാസ് പുളിക്കലകത്തിനെതിരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി പരാതി. മന്ത്രിമാരടക്കമുള്ള കാബിനറ്റ് റാങ്കിലുള്ളവര്‍ക്ക് അനുവദിച്ചിട്ടുള്ള കേരള സ്റ്റേറ്റ് എന്നെഴുതിയ ചുവന്ന ബോര്‍ഡ് സിഡ്കോ ചെയര്‍മാന്റെ വാഹനത്തില്‍ നമ്പര്‍ പ്ലേറ്റിനോട് ചേര്‍ന്ന് പ്രദര്ശിപ്പിച്ചുയെന്നാണ് പരാതി.
സ്റ്റാറ്റിയൂട്ടറി പദവിയില്ലാത്ത നൂറിലേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഒന്നുമാത്രമാണ് സിഡ്കോ. ഇതിന്റെ ചെയര്മാന് പദവിയിലിരിക്കുന്ന വ്യക്തിക്ക് ഔദ്യോഗിക വാഹനത്തില്‍ ഇളം നീലനിറത്തിലുള്ള പ്രതലത്തില്‍ വെള്ള അക്ഷരത്തില്‍ കേരള ഡിസ്കോ എന്നും അതിനുതാഴെ ഒരു സര്‍ക്കാര്‍ സംരംഭമെന്നും എഴുതിയ ബോര്‍ഡ് മാത്രമാണ് പ്രദര്‍ശിപ്പിക്കാന്‍ നിയമപ്രകാരം അനുവാദമുള്ളത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രൊട്ടോക്കോള്‍ പ്രകാരം ചെയര്മാന്മാരുടെ വലിയ പദവിയിലിരിക്കുന്ന എംഎല്‍എമാര്‍ പോലും കേരളസ്റ്റേറ്റ് എന്നെഴുതിയ ബോര്‍ഡുകള്‍ കാറില്‍ പ്രദര്ശിക്കാറില്ലെന്നിരിക്കെ ഇത്തരം നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി സ്വദേശിയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.
മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ പ്രകാരമുള്ള മറുപടിയും പരാതിക്കാരന് സംസ്ഥാന പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: