ഒറ്റപ്പാലം: തൊഴിലുറപ്പു വേതനം ഉടന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
ഒറ്റപ്പാലം പാലപ്പുറം പാലിയില്‍ മഠത്തില്‍ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ സമാധി മണ്ഡപ പൂജയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു അമ്പത്ദിവസമായിട്ടും കൂലി നല്‍കാത്തതു സംബന്ധിച്ച് തൊഴിലാളികള്‍, എഡിഎസ്അംഗങ്ങള് ് കുമ്മനം രാജശേഖരനു നിവേദനം നല്കി.
വേതനത്തിനായി പഞ്ചായത്തുമായി ബന്ധപ്പെടുമ്പോള്‍ കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന മറുപടിയാണ് ഭരണസമിതിയില്‍ നിന്നും ലഭിച്ചതെന്നു തൊഴിലാളികള്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എന്‍.കെ. മണികണ്ഠന്, ബിന്ദു,നിഷ, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: