പാലക്കാട് : തെലുഗു വംശജരെ ഭാഷാന്യൂനപക്ഷ സമുദായമായി അംഗീകരിക്കുക, സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുക, തെലുഗു പഠിക്കുവാന്‍ സ്ക്കൂളുകളില്‍ സംവിധാനം ഏര്‍പ്പെടുത്തുക, യുഗാദിക്ക് സര്‍ക്കാര്‍ അവധി നല്‍കുക, എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയം കേരളസര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ തെലുഗു മഹാസഭ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് സുന്ദരരാജന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ആര്.മല്ലികാര്ജ്ജുനന്, ജി.വെങ്കിടേഷ്, പ്രകാശ്, ആര്.രാജശേഖരന്, ഇ.സുദര്ശനന്, എസ്.ധനശേഖരന്, ആര്.മണി, എസ്.പാണ്ഡുരംഗന്, എസ്.രവി, ജി.സഞ്ജീവി, ശാന്തി, സുവര്‍ണ്ണ, ജലജ, ഇന്ദ്രാണി, സ്വാതി എന്നിവര്‍ സംസാരിച്ചു. തെലുഗു വര്ഷപിറവിയായ യുഗാദി ഉത്സവം ആഘോഷിച്ചു. പഞ്ചാംഗ പാരായണം നടത്തി. തെലുഗു അക്ഷരമാല പഠനക്ലാസ് ഇ.സുദര്ശന് നേതൃത്വത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: