പാലക്കാട് : ഒ.വി.വിജയന് അനുസ്മരണ ദിനമായ ഇന്ന് കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ തസ്രാക്കിലെ ഒ.വി.വിജയന് സ്മാരകത്തില്‍ വിവിധ പരിപാടികള്‍ നടക്കും.
രാവിലെ 10ന് ‘മധുരം ഗായതി’ പ്രാരംഭ യോഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് അധ്യക്ഷനാവും. വി.കെ.ശ്രീരാമന് മുഖ്യപ്രഭാഷണം നടത്തും.
അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പൊലീസ് ഡോ: ബി.സന്ധ്യ, ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്സ്ട്രക്ഷന് കെ.വി.മോഹന്‍കുമാര്‍ എന്നിവര്‍ അതിഥി ഭാഷണം നടത്തും. പാലക്കാട് ഫിലാറ്റലിക് ആന്‍ഡ് നൂമിസ്മാറ്റിക് ക്ലബ് പുറത്തിറക്കുന്ന ഒ.വി.വിജയന് സ്മാരക ടോക്കണ്‍ സമര്‍പ്പണവും പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിര്‍വഹിക്കും. കേരള സാസ്കാരിക വകുപ്പ്, കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഒ.വി.വിജയന് സ്മാരകസമിതി , കേരള സംഗീത നാടക അക്കാദമി എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഉച്ചയ്ക്ക് 12ന് ‘വിജയന്റെ സര്‍ഗാത്മകലോകം’ വിജയന് സ്മാരക പ്രഭാഷണങ്ങള്‍ നടത്തും. കേരള സാഹിത്യ അക്കാദമി പ്രസിഡനന്റ് കെ.പി.മോഹനന് അധ്യക്ഷനാവും. അശോകന് ചരുവില്‍ (ഖസാക്കിന്റെ പുതിയ വായനകള്‍), ആഷാമേനോന് (വിജയന്റെ സമ്പദ്ക്ഷമത) എം.കെ.ഹരികുമാര്‍(ഒരു സാഹിത്യ ദൈവത്തിന്റം സുവിശേഷങ്ങള്‍) എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
ഉച്ചയ്ക്ക് 2.30ന് ‘ഒറ്റയ്ക്ക് നില്ക്കുന്ന വിളക്ക്മരം ‘ വിജയനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സാഹിത്യകാരന്മാര് പങ്കുവെയ്ക്കും.
ടി.ഡി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഒ.വി.വിജയന് സ്മാരകസമിതി ഭരണസമിതി അംഗം പി.എ.വാസുദേവന്‍ അധ്യക്ഷനാവും. ‘ഒ.വി.വിജയന്-വായന,പുനര്‍വായന ‘ വിജയന് കൊടഞ്ചേരി ഏഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശനം മുണ്ടൂര്‍ സേതുമാധവന് നിര്‍വഹിക്കും. പി.ആര്.ജയശീലന്‍ പുസ്തക പരിചയം നടത്തും.വൈകീട്ട് അഞ്ചിന് ലൈവ് തിയേറ്റര്‍ ഓണ്‍ ഡിമാന്‍ഡ് , ശില്പവനം എന്നിവയുടെ ഉദ്ഘാടനം നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് നിര്‍വഹിക്കും.
5.15ന് ‘പ്രവാചകന്റെ വഴി’-സമാപന സമ്മേളനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി എ.കെ.ബാലന് നിര്‍വഹിക്കും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ.നാരായണദാസ് അധ്യക്ഷനാവും.ഒ.വി.വിജയന് സ്മാരകസമിതി സെക്രട്ടറി ടി.ആര്.അജയന് സ്വാഗതം പറയും. വൈകീട്ട് 7.15ന് സജിത മഠത്തില്‍ സംവിധാനം ചെയ്യുന്ന ‘മത്സ്യഗന്ധി’ നാടകം അവതരിപ്പിക്കും. കലാകാരന്മാരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: