നെന്മാറ: ബിജെപി മണ്ഡലം
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കണ്വെന്ഷന് ജില്ലാ പ്രസി.അഡ്വ.ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസി.കെ.വേണു അധ്യക്ഷത വഹിച്ചു.ഏപ്രില്‍ രണ്ടാം തിയ്യതി മുതല്‍ ഓട്ടം ആരംഭിക്കുന്ന രാമേശ്വരം തീവണ്ടിക്ക് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കണമെന്നും, നെന്മാറ വേലക്ക് ആചാരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് നിയമപരമായ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു.
.മേഖല സെക്ര.കാശിനാഥ്, ജില്ലാ ജന.സെക്ര.കെ.ജി.പ്രദീപ് കുമാര്‍, മണ്ഡലം ജന.സെക്ര.പി.ആര്.സുനില്‍, ആര്.മോഹനന്, ആര്.മനോഹരന്, രമേഷ്, അംബുജാക്ഷന്, പ്രശാന്ത്, പി.എസ്.ദീപക്,എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: