പാലക്കാട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ കാത്തിരിപ്പുകേന്ദ്രമില്ലാത്തതില് പ്രതിഷേധിച്ച് യുവമോര്‍ച്ച പാലക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താത്ക്കാലിക പ്രതീകാത്മക കാത്തിരിപ്പ് കേന്ദ്രം കെട്ടി. പോലീസെത്തി ഇത് തടഞ്ഞെങ്കിലും ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഡിടിഒ പി.കെ.സോമനുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് സ്പോണ്സര്ഷിപ്പില് കാത്തിരിപ്പു കേന്ദ്രം കെട്ടാനുള്ള അനുമതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ പണി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈകൊണ്ടതായും സി.കൃഷ്ണകുമാര്‍ അറിയിച്ചു. പാലക്കാട് എംഎല്‍എ വികസനത്തിന്റെ പേരു പറഞ്ഞ് കെഎസ്ആര്‍ടിസി കെട്ടിടം പൊളിച്ചുമാറ്റുകയും പിന്നീടത് പുനര്‍ നിര്‍മ്മിക്കുവാന്‍ കൂട്ടാക്കുകയും ചെയ്തില്ലെന്ന് സി.കൃഷ്ണകുമാര്‍ ആരോപിച്ചു. ഇടതു വലതു മുന്നണികള്‍ തമ്മിലുള്ള ശീതസമരമാണ് ഇതിനു കാരണം. കെട്ടിടം നിര്‍മ്മിച്ചുകഴിഞ്ഞാല്‍ അതിന്റെ ക്രെഡിറ്റ് ആര്‍ക്കാണെന്ന തര്‍ക്കമാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാതെ എംഎല്‍എ ഒഴിഞ്ഞുമാറാന്‍ കാരണമെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡണ്ട് അനീഷ് മുരുകന് അധ്യക്ഷതവഹിച്ചു. ബിജെപി ഷൊര്‍ണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് എം.പി.സതീഷ്കുമാര്‍, കെ.രാജു, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍, ജനറല്‍ സെക്രട്ടറി മണികണ്ഠന്, മണ്ഡലം ഭാരവാഹികളായ രാജേഷ്, കണ്ണന് കോഴിപ്പറമ്പ്, രഞ്ജിത്ത്, പ്രതാപന്, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: