ബത്തേരി: ജില്ലയില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അഞ്ചു ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ജില്ലാ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഫോറവും പ്രിന്‍സിപ്പാള്‍ അസോസിയേഷനും ചേര്‍ന്ന് യാത്രയയപ്പ് നല്കി. ജില്ലാ കോര്‍ഡിനേറ്ററും വൈത്തിരി പ്രിന്‍സിപ്പലുമായ കെ.കെ വര്‍ഗീസ് , വാളാട് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ.ജി രാജു . മീനങ്ങാടി ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ യു.ബി ചന്ദ്രിക, വിജയ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ സുധീന്ദ്ര കുമാര്‍ കെ. ബി, വടുവന്‍ച്ചാല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന് പി ജി, എന്നിവരാണ് വിരമിക്കുന്നവര്‍.
യാത്രയയപ്പ് യോഗം ജില്ലാ പ്രിന്‍സിപ്പാള്‍ ഫോറം പ്രസിടണ്ട്താജ് മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ജോസ് കെ.ജി, എം.ആര്, രവി, കരുണാകരന്, എം. ആര്, രാമചന്ദ്രന്, ഷീല പി കോശി, നിര്‍മല ദേവി, ജെസ്സി, പി.എ. ജലീല്‍, നാസര്‍ ചീരാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: