പാലക്കാട്: വ്യക്തമായ ആസൂത്രണമില്ലാതെ ജില്ലാ പഞ്ചായത്ത് ബജറ്റ്. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും ഇത്തവണയും ആവര്‍ത്തിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.നാരായണദാസാണ് അവതരിപ്പിച്ചത്. മാത്രമല്ല പുതിയ പദ്ധതികള്‍ക്ക് പകരം നിലവിലുള്ള പദ്ധതികളില്‍ മാറ്റം വരുത്താനാണ് ശ്രമം.
കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കുടിവെള്ളക്ഷാമം നേരിടുന്ന ജില്ലക്ക് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ സഹായങ്ങളുമില്ല. കുടിവെള്ളം വിതരണം ചെയ്യേണ്ടത് നഗരസഭയോ തദ്ദേശസ്ഥാപനങ്ങളോ ആണെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ വയോജനങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനും ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഭരണകക്ഷി ഭരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ബജറ്റില്‍ വയോജനങ്ങള്‍ക്ക് അവഗണന.
വയോജനങ്ങള്‍ക്കായി ഒരു രൂപപോലും മാറ്റിവച്ചിട്ടില്ല. വയോജനങ്ങള്‍ക്കായുള്ള പകല്‍വീടുകള്‍ പലതും ഉപയോഗിക്കാതെ കിടക്കുകയാണെന്നും പലതും വായനശാലകളാക്കിയതായി വൈസ് പ്രസിഡന്റ് പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനും ശിശുക്ഷേമത്തിനും ഊന്നല്‍ നല്‍കിയായിരുന്നു ബജറ്റ്. റോഡ് നവീകരണത്തിന് പ്രത്യേക പദ്ധതികളോ തുകയോ വകയിരുത്തിയിട്ടില്ല.
ആദിവാസികളോടുള്ള സര്‍ക്കാരിന്റെ അവഗണന ജില്ലാ പഞ്ചായത്തും തുടരുന്നു. ആദിവാസികളുടെ ഉന്നമനത്തിനോ ശിശുമരണ നിരക്ക് കുറക്കുന്നതിനോ പ്രത്യേകം പദ്ധതികളോ തുകയോ വകയിരുത്തിയിട്ടില്ല.
ആദിവാസികളെ കാര്‍ഷിക വൃത്തിയിലേക്ക് കൊണ്ടുവരുന്നതിന് കഴിയുന്ന സഹായ പദ്ധതികള്‍ ആവിഷ്ക്കരിക്കണം എന്നും മാത്രമാണ് ബജറ്റിലുള്ളത്. തരിശ് വയലുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന സമൃദ്ധി പദ്ധതി, കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള കുളം, കിണര്‍ സംരക്ഷണം, ലിഫ്റ്റ് ഇറിഗഷന് പ്രവര്‍ത്തനങ്ങള്‍, ബ്ലോക്ക് തലത്തില്‍ കുറഞ്ഞത് ഒരു പാടശേഖരമെങ്കിലും ലക്ഷ്യമിട്ടുള്ള സംയോജിത കൃഷിരീതി, കുടുംബശ്രീ, കര്‍ഷകഗ്രൂപ്പുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കംബോസ്റ്റ് നിര്‍മാണം, ജൈവ കീടനാശിനി, ശാസ്ത്രീയ മണ്ണ് പരിശോധന, പച്ചക്കറിചന്തകള്‍, വിത്ത് നേഴ്സറി ഉത്പാദനം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കൃഷി ഫാം ഉള്‍പ്പെട്ട സമഗ്ര ജൈവപച്ചക്കറി കൃഷി , ബയോഗാസ് പ്ലാന്റ് നിര്‍മാണം തുടങ്ങിയ കൃഷി -മണ്ണ് -ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 14.70 കോടിയാണ് ബജറ്റില്‍ നീക്കിയിട്ടുള്ളത്.
ഷീ ടാക്സി, കാര്‍ ഓട്ടോ, സ്നേഹിത ഉള്‍പ്പെടെയുള്ള സ്ത്രീ സ്വയം തൊഴില്‍ പദ്ധതികള്‍, വിവിധ കുടുംബശ്രീ സംരംഭങ്ങള്‍, വി ഹെല്പ്, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണം തുടങ്ങിയ സ്ത്രീകളുടെ തൊഴില്‍ സംരഭങ്ങള്‍, എല്ലാ ജില്ലാ സ്ഥാപനങ്ങള്‍ക്കും നാപ്കിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: