നെന്മാറ : അയിലൂര്‍ കോഴിക്കാട് കാവ് ക്ഷേത്രത്തിലെ 10 ലക്ഷം രൂപയോളം വില വരുന്ന രണ്ട് തേക്ക് മരങ്ങള്‍ മുറിച്ചെടുത്തു. കോഴിക്കാട് പുത്തന്‍പുര വീട്ടില്‍ ഹംസയാണ് മരം മുറിച്ചത്.
ഇതിനെതിരെ ദേവസം ജീവനക്കാര്‍ പോലീസില്‍ പരാതി നല്കി.ഇതിന് മുന്‍പ് 2016ല്‍ ഇയാള്‍ മരങ്ങള്‍ മറിച്ചുമാറ്റാന് ശ്രമം നടത്തിയിരുന്നു.എന്നാല്‍ ഇത് ജനങ്ങള്‍ തടഞ്ഞു.
ഹിന്ദു ഐക്യവേദി താലൂക്ക് സെക്ര.കെ.സുകുമാരന്‍, പ്രസി.ചെല്ലന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: