രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നിശബ്ദനായ സംഘാടകനെയാണ് എസ്.ഭാസ്ക്കരന്‍മാസ്റ്ററുടെ നിര്യാണത്തിലൂടെ നഷ്ടമായത്.
വര്‍ഷങ്ങളായി വടക്കന്തറ ശാഖയിലെ സ്വയം സേവകനാണ്. അടുത്തകാലത്തായി ബാപ്പുജി ക്ലബിലെ പ്രൗഢശാഖയിലാണ പോയിരുന്നത് നിത്യോനയുള്ള സായാഹ്ന സവാരിക്കുശേഷമാണ് ശാഖയില്‍ എത്തിയിരുന്നത്.
യാതൊരുവിധ ഒച്ചപ്പാടോ ബഹളമോ ഇല്ലാതെ ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതി്പ്പിച്ചിരുന്നു.
ഉത്തരവാദിത്തവും അച്ചടക്കവും പാലിക്കുവാന്‍ ഏറെ നിഷ്കര്ഷപുലര്ത്തിയിരുന്നു. ‘അധ്യാപനം രാഷ്ട്രസേവനം, വിദ്യാഭ്യാസം രാഷ്ട്രപുരോഗതിക്ക്’ എന്ന മുദ്രാവാക്യവുമായി നാഷണല്‍ ടീച്ചേര്‍സ് യൂണിയന് എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിച്ച സംഘാടകരില്‍ ഒരാളാണ് അദ്ദേഹം. യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം വടക്കന്തറ ദേവി കല്യാണമണ്ഡപത്തില്‍ നടത്തുന്നതിനും മാസ്റ്റര്‍ അവിരാമം അധ്വാനിച്ചിരുന്നു.
വിരലിലെണ്ണാവുന്ന അധ്യാപകരുമായി ആരംഭിച്ച യൂണിയന് ഇന്ന് കേരളത്തിലെ പ്രമുഖ അധ്യാപക സംഘടനകളില്‍ ഒന്നായി മാറിയതിന്റെ പിന്നിലും ചെറുതല്ലാത്ത പങ്ക് മാസ്റ്റര്‍ വഹിച്ചിട്ടുണ്ട്. ബാലഗോകുലത്തിന്റെ തുടക്കം മുതല്‍ വര്‍ഷങ്ങളോളം മുന്‍നിര പ്രവര്‍ത്തകനായിരുന്നു. ജില്ലാ പ്രസിഡന്റ് പദവിയിലിരുന്ന് ജില്ലയിലുടനീളം യാത്രചെയ്ത് ബാലഗോകുലത്തെ വളര്‍ത്തിയെടുക്കുവാന്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു.
പിന്നീട് രക്ഷാധികാരിയായിട്ടായിരുന്നു സംഘടനയെ മുന്നോട്ട് കൊണ്ടുപോയത്. കുട്ടികളുമായി ഇടപഴകുന്നതിനും അവരെ സംഘടനയില്‍ സക്രിയമാക്കുന്നതിനും മാസ്റ്റര്‍ അതീവ ശ്രദ്ധാലുവായിരുന്നു.
വടക്കന്തറയില്‍ ദേവിവിദ്യാനികേതന് ആരംഭിക്കുവാന്‍ തീരുമാനമെടുത്തപ്പോള്‍ അതിന്റെ സംഘാടകസമിതിയുടെ ട്രഷറര്‍ എന്ന നിലയിലാണ് മാസ്റ്റര്‍ പ്രവര്‍ത്തിച്ചത്.
ആ സ്ഥാപനം ഇന്നത്തെ നിലയില്‍ എത്തിച്ചതിനു പിന്നിലും മാസ്റ്ററുടെ നിശബ്ദപ്രവര്ത്തനമാണ്. ഒരധ്യാപകന് സമൂഹത്തിലുള്ളവരോട് ഏതുരീതിയില്‍ പെരുമാറണം എന്നതിന്റെ ഉത്തമമാത്യകയായിരുന്നു ഭാസ്ക്കരന്‍മാസ്റ്റര്‍.അഹിതമായ ഒരു വാക്കുപോലും അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: