പാലക്കാട് : പുതുതായി ആരംഭിക്കുന്ന എറണാകുളം രാമേശ്വരം പൂനെ തിരുനെല്‍വേലി ട്രെയിനുകള്‍ക്ക് ടൗണ്‍സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചു.
എപ്രില്‍ രണ്ടു മുതലാണ് ട്രെയിനുകള്‍ ഓടിതുടങ്ങുക. രാത്രി 8.05ന് എത്തുന്ന രാമേശ്വരം ട്രെയിനിനും തിങ്കളാഴ്ച്ച് വൈകീട്ട് 6.50ന് എത്തുന്ന ട്രെയിനിനും സ്വീകരണം നല്‍കുമെന്ന് കൗണ്‍സിലര്‍ വി.നടേശന് അറിയിച്ചു.
നിത്യേന വിവിധ ആവശ്യങ്ങള്‍ക്കായി പൊള്ളാച്ചി, മധുര, പഴനി, രാമേശ്വരം, ദിണ്ഡിക്കല്‍, എന്നിവിടങ്ങളിലേക്ക് പോയിവരുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഇത് ഏറെ സൗകര്യമാകും.
എട്ടു വര്‍ഷത്തിന് ശേഷമാണ് പുതിയ രണ്ടു സര്‍വീസുകള്‍ തുടങ്ങുന്നത്. ഇരു ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമേദി, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, റെയില്‍വേ ജനറല്‍ മാനേജര്‍, ഡിആര്‍എം നരേഷ് ലാല്‍വാനി എന്നിവരെ മുന്‍ മന്ത്രി ഒ.രാജഗോപാല്‍ എംഎല്‍എ അനുമേദിച്ചു. ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീളശശിധരന്‍, വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍ വി.നടേശന്, ശൈവവെള്ളാള സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് മംഗലാംകുന്ന് പരമേശ്വരന്, ജനറല്‍ സെക്രട്ടറി സടഗോപാലന്‍, എന്‍ജിഒ സംഘ് ജില്ലാ സമിതി, ബിഡിജെഎസ് സംസ്ഥാന വൈ്സ്പ്രസിഡന്റ് എ.എന്‍.അനുരാഗ് തുടങ്ങി വിവിധ സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: